മിനിസ്‌ക്രീനിലെ റിയലിസ്റ്റിക് 'അമ്മ' നിഷ സാരംഗ് മനസുതുറക്കുന്നു

മിനിസ്‌ക്രീനിലെ റിയലിസ്റ്റിക് അമ്മയെന്ന വിശേഷണം ഏറ്റവും യോജിക്കുന്ന നടിയാണ് നിഷ സാരംഗ്. ഉപ്പും മുളകും എന്ന സീരിയലിലെ നീലിമ എന്ന അമ്മ വേഷം നിരവധി ആരാധകരെയാണ് നിഷയ്ക്കായി സൃഷ്ടിച്ചത്. ജീവിതത്തിലെയും സീരിയലിലെയും അമ്മ വേഷത്തെ കുറിച്ച് നിഷ സംസാരിക്കുന്നു.
രണ്ട്‌പെണ്മക്കളാണ് എനിക്കുള്ളത്. രേവതി ചന്ദ്രനും രേവിത ചന്ദ്രനും. രേവതിയുടെ വിവാഹം കഴിഞ്ഞു. പത്തനംതിട്ട സ്വദേശിയായ റോണിയാണ് രേവതിയെ വിവാഹം കഴിച്ചിരിക്കുന്നത്. ഇപ്പോള്‍ ഭര്‍ത്താവിനൊപ്പം ഒമാനിലാണ്. രേവതി ബാംഗളുരുവില്‍ ഫാഷന്‍ ഡിസൈനിങ് വിദ്യാര്‍ത്ഥിനിയാണ് ഉപ്പും മുളകും സീരിയലില്‍ നാലുമക്കളാണ് എനിക്ക്.
മക്കള്‍ക്ക് എല്ലാക്കാര്യവും തുറന്നു പറയാന്‍ സാധിക്കുന്ന വളരെ ഫ്രണ്ട്‌ലി ആയ അമ്മയാണ് ഞാന്‍ . രേവതിയുടെയും രേവിതയുടെയും അടുത്ത സുഹൃത്ത് എന്നു തന്നെ പറയാം. ഒച്ചയെടുക്കാനും ബഹളം വയ്ക്കാനും താൽപര്യമില്ലാത്ത ആളാണ്. അതുകൊണ്ടു തന്നെ വഴക്കു പറയേണ്ടുന്ന സാഹചര്യമാണെങ്കില്‍ കൂടിയും കുറച്ചു നേരം മിണ്ടാതെ ഇരിക്കും. പിന്നീട് എന്താണ് കാര്യമെന്ന് അന്വേഷിക്കും. ഒരുപാട് വലിയ കുഴപ്പങ്ങള്‍ ഉണ്ടാക്കത്തതിനാല്‍ ചെറിയ രീതിയിലേ വഴക്കു പറയേണ്ടി വരാറുള്ളു.

മരുമകനല്ല, മകനെ പോലെ തന്നെയാണ് റോണി. സുരക്ഷിതമായ കരങ്ങളിലാണ് മകളെ ഏല്‍പ്പിച്ചതെന്ന ഉത്തമവിശ്വാസമുണ്ട് എനിക്ക്. പ്രണയ വിവാഹമായിരുന്നു റോണിയുടെയും രേവതിയുടെയും. മകള്‍ ഇക്കാര്യം എന്നോട് പറഞ്ഞപ്പോള്‍ അതേക്കുറിച്ച് ഞാന്‍ റോണിയോട് ചോദിച്ചു.

വ്യത്യസ്ത മതത്തില്‍ പെട്ടവരായതു കൊണ്ട് റോണിയുടെ വീട്ടില്‍ എന്തെങ്കിലും കുഴപ്പമുണ്ടോ എന്നും മറ്റും ചോദിച്ചു. വീട്ടുകാരുടെ സമ്മതത്തോടെയാണ് രേവതിയെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നതെന്ന് അവന്‍ പറഞ്ഞു. മകനും നല്ല സുഹൃത്തുമാണ് റോണി.

ഉപദേശിക്കുന്ന അമ്മമാരുടെ പട്ടികയില്‍ പെട്ട ആളല്ല ഞാന്‍ . ഉദാഹരണങ്ങള്‍ പറഞ്ഞുകൊടുക്കാറുണ്ട് അത്രമാത്രം. ഉപ്പും മുളകും സീരിയലില്‍ നാലു മക്കളുടെ അമ്മയാണ് ഞാന്‍. കുറച്ച് സ്ട്രിക്ടുമാണ്. പക്ഷെ ആ നാലു കുഞ്ഞുങ്ങളുമായും നല്ല അടുപ്പമാണ്.

കൊച്ചു കൊച്ചു കുസൃതികള്‍ കാണിക്കുമ്പോള്‍ അങ്ങനെ ചെയ്യരുതെന്ന് പറയാനുള്ള സ്വാതന്ത്ര്യം അവര്‍ എനിക്കു തന്നിട്ടുണ്ട്. ശിവാനിയും അല്‍ സാബിത്തുമൊക്കെ അമ്മയെ പോലെയാണ് എന്നെ കാണുന്നത്. സെറ്റിലെത്തിയാല്‍ എന്നെ ചുറ്റിപ്പറ്റിയാവും ഇവരുടെ എടുപ്പും നടപ്പുമൊക്കെ.
https://www.facebook.com/Malayalivartha
























