സജിത മഠത്തിലിന്റെ 'ഹോട്ട്' ഹ്രസ്വചിത്രം... എന്നാല്‍ ഇത് ഹോട്ടല്ല

ഹോട്ട് എന്ന വാക്ക് ഇന്റര്‍നെറ്റില്‍ ഏറ്റവുമധികം തിരയുന്ന വാക്കുകളിലൊന്നാണ്. സജിത മഠത്തിലിന്റെ 'ഹോട്ട്' അത്തരത്തിലൊന്നല്ല. ഇത് ഒരു ഹ്രസ്വചിത്രമാണ്. നൗഫര്‍ വെട്ടികാട്ട് അബൂബക്കര്‍ സംവിധാനം ചെയ്യുന്ന ഈ ഹ്രസ്വചിത്രത്തില്‍ സജിത മഠത്തില്‍ പ്രധാനവേഷത്തിലെത്തുന്നു.
വ്യത്യസ്തമായ പ്രമേയവും അവതരണശൈലിയും ചിത്രത്തെ വേറിട്ടതാക്കുന്നു. നല്ലൊരു സന്ദേശം കൂടി ചിത്രത്തിലൂടെ അണിയറപ്രവര്‍ത്തകര്‍ പ്രേക്ഷകര്‍ക്ക് നല്‍കുന്നുണ്ട്. എറണാകുളം, കൊല്‍ക്കത്ത എന്നിവിടങ്ങളാണ് പ്രധാനലൊക്കേഷന്‍.
തെലുങ്ക് നടി ദോന സാഹയാണ് മറ്റൊരു താരം. നീലാകാശം പച്ചക്കടല്‍, യൂ ടൂ ബ്രൂട്ടസ് എന്നീ ചിത്രങ്ങളില്‍ തിളങ്ങിയ നടി ഇനാ സാഹയുടെ സഹോദരിയാണ് ദോന. ഗ്രാഫിക്‌സിന് പ്രാധാന്യമുള്ള ചിത്രം ഫാന്റസി വിഭാഗത്തില്‍പ്പെടുന്നു.
https://www.facebook.com/Malayalivartha
























