കപ്പലുണ്ടാക്കി ഇറക്കി, നോക്കിയപ്പോള്‍ കടവത്തൊരു തോണി; പൂമരത്തിലെ രണ്ടാമത്തെ പാട്ട് എത്തി

കാളിദാസ് ജയറാമിനെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന പൂമരം എന്ന ചിത്രത്തിലെ ആദ്യത്തെ പാട്ട് കേരളത്തില്‍ തരംഗമായിരുന്നു. ഞാനും ഞാനുമെന്റാളും എന്ന് തുടങ്ങുന്ന പാട്ട് നവമാധ്യമങ്ങളില്‍ തരംഗമായി. തരംഗം സൃഷ്ടിച്ച കപ്പല്‍ പാട്ടിന് ശേഷം ഇതാ രണ്ടാമത്തെ പാട്ടും റിലീസ് ചെയ്തിരിയ്ക്കുന്നു. കടവത്തൊരു തോണി എന്ന് തുടങ്ങുന്ന പാട്ടിന് ശോകഭാവമാണ്. പാട്ടിനെ കുറിച്ച് കൂടുതലറിയാം കണ്ടു കൊണ്ട് കേള്‍ക്കാം...
ലീല എല്‍ ഗിരിക്കുട്ടനാണ് കടവത്തൊരു തോണി എന്ന പാട്ടിന് ഈണം പകര്‍ന്നിരിയ്ക്കുന്നത്. നവാഗതനായ അജീഷ് ദാസന്‍ എഴുതിയ വരികള്‍ പാടിയിരിയ്ക്കുന്നത് കാര്‍ത്തിക് ആണ്. ഇതാണ് ഇനി തരംഗം സൃഷ്ടിക്കാന്‍ പോകുന്ന ആ പാട്ട് കാളിദാസ് തന്നെയാണ് ഈ പാട്ടിലെയും ആകര്‍ഷണം.
കേരളത്തില്‍ തരംഗ സൃഷ്ടിച്ച പൂമരത്തിലെ ആദ്യ ഗാനമിതാണ്. ഞാനും ഞാനുമെന്റാളും ആ നാല്‍പത് പേരും എന്ന് തുടങ്ങുന്ന പാട്ട് കേരള ജനത ഒരേ സ്വരത്തില്‍ ഏറ്റുപാടി. ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിന് ശേഷം എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പൂമരം. ആദ്യമായി നിവിനെ അല്ലാതെ എബ്രിഡ് നായകനാക്കുന്ന ചിത്രം. കാളിദാസ് ജയറാമിന്റെ നായകനായുള്ള ആദ്യ മലയാള സിനിമ എന്ന പ്രത്യേകതയുമുണ്ട്. കാമ്പസ് ഡ്രാമ കാറ്റഗറിയില്‍ പെടുന്ന പൂമരത്തില്‍ കുഞ്ചാക്കോ ബോബനും മീരാ ജാസ്മിനും അതിഥി താരങ്ങളായി എത്തുന്നു.
https://www.facebook.com/Malayalivartha
























