ബാഹുബലിയില്‍ കട്ടപ്പയാകാന്‍ ആദ്യം ക്ഷണിച്ചത് മോഹന്‍ലാലിനെ

അത് വലിയ നഷ്ടം തന്നെ. ബാഹുബലി സിനിമയില്‍ അവസരം ലഭിച്ചിട്ടും വേണ്ടെന്നു വച്ചവരുടെ പട്ടികയില്‍ മലായത്തിലെ സൂപ്പര്‍ താരവും., ബാഹുബലി വേണ്ടെന്നുവച്ച താരങ്ങളുടെ പട്ടികയില്‍ മോഹന്‍ലാലും. സത്യരാജ് അഭിനയിച്ച കട്ടപ്പയുടെ വേഷം ചെയ്യാന്‍ ആദ്യം സമീപിച്ചത് മോഹന്‍ലാലിനെയായിരുന്നുവെന്ന് തെലുങ്ക് മാധ്യമങ്ങള്‍ പുറത്തുവിട്ടു.മൂന്നുവര്‍ഷം മാറ്റിവെക്കാന്‍ ഡേറ്റ് ഇല്ലാതിരുന്നതിനെ തുടര്‍ന്നാണ് കട്ടപ്പയാകാന്‍ മോഹന്‍ലാല്‍ തയാറാകാതെയിരുന്നതെന്നാണ് വാര്‍ത്ത. മോഹന്‍ലാലുമൊന്നിച്ചൊരു സിനിമ രാജമൗലിയുടെ സ്വപ്നമായിരുന്നു. അതിനുവേണ്ടിയുള്ള ചര്‍ച്ചകള്‍ നടന്നിട്ടുമുണ്ട്. ബാഹുബലി 1000 കോടി കടക്കുമ്പോള്‍ അവസരം വേണ്ടെന്നുവച്ച താരങ്ങളുടെ നിര ഇനിയുമുണ്ട്. ബല്ലാലദേവനായി വിവേക് ഒബ്‌റോയിയും ആവന്തികയായി സോനം കപൂറുമായിരുന്നു രാജമൗലിയുടെ മനസില്‍.
ബാഹുബലിയില്‍ നായികയായി അനുഷ്‌ക ഷെട്ടിയ്ക്കു പകരം സംവിധായകന്‍ രാജമൗലി ആദ്യം സമീപിച്ചത് നയന്‍താരയെ. എന്നാല്‍ തമിഴില്‍ ആ സമയത്തു നിരവധി അവസരങ്ങളുണ്ടായിരുന്നതിനാല്‍ നയന്‍താര ഒഴിഞ്ഞു മാറി. മാത്രമല്ല തെലുങ്കില്‍ കൂടുതല്‍ സിനിമ ചെയ്യേണ്ട എന്നും നയന്‍താര തീരുമാനിച്ചിരുന്നു. ഇതോടെ രാജമൗലി അനുഷ്‌കയെ സമീപിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























