'പ്രേമ'ത്തിന് മിഴിവേകിയ ക്യാമറക്കണ്ണുകള്‍ക്ക് പ്രണയ സാഫല്യം; ആരും അറിയാതെ സൂക്ഷിച്ച പ്രണയം!!!

അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമത്തിലെ മനോഹരമായ ദൃശ്യങ്ങള്‍ ചിത്രം കണ്ട പ്രേക്ഷകരാരും മറന്നു കാണാനിടയില്ല. സായ് പല്ലവിയും നിവിന്‍ പോളിയും തകര്‍ത്ത് അഭിനയിച്ച ചിത്രത്തിലെ രംഗങ്ങള്‍ ഒപ്പിയെടുത്ത ക്യാമറാമാന്‍ ആനന്ദ് സി ചന്ദ്രന്‍ വിവാഹിതനാവുകയാണ്. പ്രേമത്തിന്റെ വിഷ്വലൈസേഷന്‍ അത്ര മികച്ചതായതിനു പിന്നില്‍ ഈ ക്യാമറാമാന്റെ മനോഹരമായ കരവിരുതായിരുന്നു. മനോഹരമായിട്ടാണ് ഓരോ രംഗങ്ങളും ആനന്ദ് എത്തിയിട്ടുള്ളത്. സ്‌ക്രീനില്‍ പ്രേമം ഒപ്പിയെടുക്കുന്നതിനിടയില്‍ അണിയറയില്‍ മറ്റൊരു മനോഹരമായ ട്വിസ്റ്റ് കൂടി അരങ്ങേറുന്നുണ്ടായിരുന്നു.

പ്രേമം സിനിമയുടെ ക്യാമറാമാന്‍ ആനന്ദ് സി ചന്ദ്രന്‍ വിവാഹിതനാവുകയാണ് വര്‍ഷങ്ങള്‍ നീണ്ടു നിന്ന പ്രണയത്തിനാണ് ഇതോടെ പരിസമാപ്തിയാകുന്നത്. ആനന്ദ് സി ചന്ദ്രനും കൊച്ചി സ്വദേശിയായ സ്വാതി പ്രതാപനുമാണ് വിവാഹിതരാകുന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്‌കൂള്‍ യൂത്ത് ഫെസ്റ്റിവലില്‍ വെച്ചാണ് ആനന്ദ് സി ചന്ദ്രനും സ്വാതിയും കണ്ടുമുട്ടിയത്. ഒന്‍പതു വര്‍ഷത്തോളം ആരെയും അറിയിക്കാതെ കൊണ്ടു നടന്ന പ്രണയമാണ് വിവാഹത്തില്‍ കലാശിക്കാന്‍ പോകുന്നത്.

ഞങ്ങളുടേത് പ്രണയ വിവാഹമാണെന്നും ഒന്‍പതു വര്‍ഷം മുന്‍പ് കലോത്സവ വേദിയില്‍ വെച്ചാണ് സ്വാതിയെ കണ്ടുമുട്ടിയതെന്നും ആനന്ദ് പറഞ്ഞു. കൊച്ചി സ്വദേശിയാണ് സ്വാതി പ്രതാപ്. ജൂണ്‍ മൂന്നിന് ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചാണ് വിവാഹം. ആനന്ദിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം ആനന്ദമാണ്. ഒരു വര്‍ഷം മുന്നേയാണ് ഇരുവരും തമ്മിലുള്ള എന്‍ഗേജ്‌മെന്റ നടത്തിയത്.
https://www.facebook.com/Malayalivartha
























