'മമ്മൂട്ടിയുടെ വസതിക്ക് സമീപം', ആളെ കിട്ടാന്‍ ലേഡീസ് ഹോസ്റ്റല്‍ അധികൃതര്‍ ചെയ്തത്

ലേഡീസ് ഇപ്പോഴും മമ്മൂട്ടിയെ ഒരു നോക്കുകാണാന്‍ എന്തിനും തയ്യാര്‍. മലയാളിയുടെ സ്‌റ്റൈല്‍ ഐക്കണ്‍ കൂടിയായ താരത്തെ ലേഡീസ് ഹോസ്റ്റലില്‍ അന്തേവാസികളെ ലഭിക്കാന്‍ പ്രയോജനപ്പെടുത്തിയിരിക്കുകയാണ് ഒരു കൂട്ടര്‍.
എറണാകുളം കടവന്ത്ര ഗിരി നഗറിന് സമീപമുള്ള ലേഡീസ് ഹോസ്റ്റല്‍ അധികൃതര്‍ നഗരത്തില്‍ പലയിടത്തായി പതിച്ച പോസ്റ്ററുകളിലാണ് മമ്മൂട്ടിയുടെ അയല്‍ക്കാരാവാന്‍ ക്ഷണിച്ചിരിക്കുന്നത്.
ഗിരി നഗറിലുള്ള ലേഡീസ് ഹോസ്റ്റലിന്റെ പേരിനൊപ്പം അഡ്രസ് എന്ന നിലയില്‍ മമ്മൂട്ടിയുടെ വസതിക്ക് സമീപം എന്ന് എഴുതിയിരിക്കുന്നു. താല്‍പ്പര്യമുള്ളവര്‍ പെട്ടെന്ന് ലൊക്കേഷന്‍ പിടികിട്ടാന്‍ ചെയ്തതാണെന്നും വേണമെങ്കില്‍ പറയാം. കടവന്ത്ര നവജ്യോതി ലേഡീസ് ഹോസ്റ്റലുകാരാണ് ഇത്തരത്തിലൊരു പരസ്യം നഗരത്തില്‍ പതിച്ചിരിക്കുന്നത്. ഏതായാലും ഗിരിനഗറിലെ ലേഡീസ് ഹോസ്റ്റലിലേക്ക് അന്തേവാസികളെ ക്ഷണിച്ചുള്ള പരസ്യം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha
























