പ്രീ വെഡ്ഡിങ് വീഡിയോ ട്രോളുകളെക്കുറിച്ച് മേഘ്നയ്ക്ക് പറയാനുള്ളത്

ചന്ദനമഴ എന്ന ഒറ്റ സീരിയലിലൂടെ അമൃത ദേശായിയായി മാറിയ മലയാളികളുടെ പ്രിയതാരം മേഘ്ന വിന്‍സെന്റെ് പ്രേക്ഷകരുടെ ഇടയില്‍ അറിയപ്പെടുന്നത് അമൃത എന്ന കഥാപാത്രമായി തന്നെയാണ്. കൃഷ്ണപക്ഷ കിളികള്‍ എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് ബാലതാരമായാണ് മേഘ്നയുടെ അഭിനയത്തിലേക്കുളള കടന്നു വരവ്.
നടി ഡിബിംളിന്റെ സഹോദരന്‍ ഡോണ്‍ ടോമുമായുള്ള വിവാഹത്തിന് ശേഷം മേഘ്ന അഭിനയ ജീവിതത്തില്‍ നിന്ന് കുറച്ച് കാലത്തേക്ക് ചെറിയൊരു ബ്രേയ്ക്ക് എടുത്തിരിക്കുകയാണ്. ഈയിടെ മേഘ്ന പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ച ചെയ്യപ്പെട്ടത് തന്റെ വിവാഹത്തോടനുബന്ധിച്ച് സമൂഹമാധ്യമത്തില്‍ പോസ്ററ് ചെയ്ത പ്രൊമോ വീഡിയോയ്ക്ക് കിട്ടിയ ട്രോള്‍ വഴിയാണ്. എന്നാല്‍ ചിരിച്ച് കൊണ്ട് തന്നെയാണ് ട്രോള്‍സിനെ അഭിമുഖീകരിക്കുന്നതെന്ന് മേഘ്ന പറയുന്നു.
ട്രോളേര്‍സിനെ ഇഷ്ടമാണ്. വായിക്കാറുണ്ട്, വായിച്ച് ചിരിക്കാറുണ്ട്, അതിനപ്പുറത്തേക്കുളള മാനസിക വിഷമങ്ങള്‍ ഒന്നുമില്ല. വായിക്കും, ചിരിക്കും. മേഘ്ന പറഞ്ഞു.
https://www.facebook.com/Malayalivartha
























