അഭിനയം മാത്രമല്ല സാഹസികതയും എനിക്ക് വഴങ്ങും... ചില്ലു കഷ്ണങ്ങള്‍ കടിച്ച് മുറിക്കുന്ന ലെന

സാഹസികത എന്നാല്‍ ചില ആളുകള്‍ക്ക് ഹരമാണ്. സാഹസികതകള്‍ കാണിക്കുന്ന പല ആള്‍ക്കാരെയും നാം കണ്ടിട്ടുണ്ട്. ചില്ലു കഷ്ണങ്ങളും രൂപങ്ങളും ചവച്ചിറക്കുന്നത് വീഡിയോകളില്‍ അത്ഭുതത്തോടെ കണ്ടിരുന്നിട്ടുള്ളവരാണ് നമ്മള്‍. ഇവിടെ ഇതാ മലയാളികളുടെ പ്രിയപ്പെട്ട സിനിമാ നടി ലെനയാണ് അത്തരം ഒരു സാഹസം കാണിച്ചിരി ക്കുന്നത്.
ദ ആര്‍ട്ട് ഓഫ് ഈറ്റിംഗ് ഗ്ലാസ്, ലോക പ്രശസ്തമായ പല സാഹസികരും ജീവന്‍ പണയപ്പെടുത്തി കാണിക്കുന്ന വിദ്യ. ചില്ലു കഷ്ണം കടിച്ചു മുറിച്ചു കഴിക്കുന്നതാണ് രീതി. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് താരം ചില്ലു കഷ്ണം കഴിക്കുന്നത്. ദ ആര്‍ട്ട് ഓഫ് ഈറ്റിംങ്‌സ് എന്നു പറഞ്ഞാണ് സാഹസം. കട്ടിയുള്ള ചില്ലു കഷ്ണം താരം ചവയ്ക്കുന്നത് വ്യക്തമായി കാണാം. എന്നാല്‍ ഇത് ചില്ലാണോ ഐസ് കഷ്ണമാണോ എന്ന എന്ന സംശയവുമായി ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























