സാരിയില്‍ സുന്ദരിയായെത്തിയ മാളവിക സിനിമയിലേക്കോ?; ജയറാം പറയുന്നു

അവള്‍ക്ക് താത്പര്യമില്ലാതില്ല. ജയറാം പാര്‍വതി ദമ്പതികളുടെ മകള്‍ മാളവിക ജയറാമിന്റെ പുതിയ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. സാരിയില്‍ സുന്ദരിയായി എത്തിയ മാളവികയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമായത്. ചക്കി എന്നാണ് മാളവികയുടെ വിളിപ്പേര്.
ഒരുകാലത്ത് തിളങ്ങിയ താരദമ്പതികളാണ് ജയറാമും പാര്‍വതിയും. ആദ്യം സിനിമാ ലോകത്ത് എത്തിയത് പാര്‍വതിയായിരുന്നു. പാര്‍വതി നായികയായി തിളങ്ങി നില്‍ക്കുന്ന സമയത്താണ് ജയറാം നായകനായി രംഗ പ്രവേശം ചെയ്യുന്നത്. എന്തായാലും ഇനി മകള്‍ മാളവികയും കൂടി സിനിമാലോകത്ത് പ്രവേശിക്കുമോ എന്ന കാത്തിരിപ്പിലാണ് ആരാധകര്‍.
ഈ ചിത്രം കണ്ട് ഒരുപാട് പേര്‍ തന്നോടും സംശയം പ്രകടിപ്പിച്ചതായി ജയറാം പറഞ്ഞു. ഏറ്റവും അടുത്ത കുടുംബസുഹൃത്തിന്റെ വിവാഹത്തിന് പോയപ്പോള്‍ ആരോ എടുത്ത ചിത്രമാണ് അതെന്നും അഭിനയത്തില്‍ യാതൊരു താല്‍പര്യവുമില്ലാത്ത കുട്ടിയാണ് മാളവികയെന്നും ജയറാം പറഞ്ഞു.
'ഇതുവരെ ഈ വിഷയത്തെക്കുറിച്ച് അവള്‍ സംസാരിക്കുകയോ മറ്റു സിനിമാക്കാര്‍ സമീപിക്കുകയോ ചെയ്തിട്ടില്ല. ഇപ്പോള്‍ ബിരുദം പൂര്‍ത്തിയാക്കി കഴിഞ്ഞു. കായികവുമായി ബന്ധപ്പെട്ടൊരു കോഴ്‌സ് പഠിക്കാന്‍ പുറത്തേക്ക് പോകാന്‍ തയ്യാറെടുക്കുകയാണ് മാളവിക. ജയറാം പറഞ്ഞു.
അതിനിടെ പൂമരം എന്ന സിനിമയിലൂടെ നായകനായി മലയാളത്തില്‍ കാലെടുത്തുവയ്ക്കാനൊരുങ്ങുകയാണ് ജയറാം പാര്‍വതി ദമ്പതികളുടെ മകന്‍ കാളിദാസന്‍. ചിത്രത്തിലെ പാട്ട് യുവാക്കള്‍ ഏറ്റെടുത്ത് ഹിറ്റാക്കിയിരുന്നു. കുട്ടി വേഷങ്ങളിലൂടെ തിളങ്ങിയ കാളിദാസന്റെ നായകവേഷവും കാത്തിരിക്കുകയാണ് മലയാള സിനിമാ ലോകം.
https://www.facebook.com/Malayalivartha
























