മിനി റിച്ചാര്‍ഡ് സന്തോഷ് പണ്ഡിറ്റിന്റെ നായികയാകുന്നു!!

സാക്ഷാല്‍ സന്തോഷ് പണ്ഡിറ്റ് ലേഡി പണ്ഡിറ്റ് എന്ന് അറിയപ്പെടുന്ന മിനി റിച്ചാര്‍ഡും ഒന്നിക്കുന്നു. ഒറ്റ ഒരു ആല്‍ബം കൊണ്ടു മലയാളികളെ മുഴുവന്‍ ഞെട്ടിച്ചയാളാണു മിനി റിച്ചാര്‍ഡ്. സന്തോഷ് പണ്ഡിറ്റ് ഇപ്പോള്‍ അഭിനയിക്കുന്ന മമ്മൂട്ടി ചിത്രത്തിന്റെ വര്‍ക്കുകള്‍ പൂര്‍ത്തിയായ ശേഷം മിനി റിച്ചാര്‍ഡിനെ നായികയാക്കിയുള്ള സിനിമയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും എന്നു പറയുന്നു.
പതിവില്‍ നിന്നു വ്യത്യസ്ഥമായി പണ്ഡിറ്റ് ഇത്തവണ നിര്‍മ്മാതാവില്ല, പകരം മിനി റിച്ചാര്‍ഡായിരിക്കും പണം മുടക്കുക. ഒരു ഇന്ത്യന്‍ യുവാവിന്റെയും അമേരിക്കയില്‍ സ്ഥിര താമസമാക്കിയ യുവതിയുടേയും കഥയാണു ചിത്രം പറയുന്നത് എന്നു പറയുന്നു. ആദ്യമായാണു പണ്ഡിറ്റിന്റെ ഒരു ചിത്രത്തിന്റെ ഷൂട്ടിങ് കേരളത്തിനു പുറത്തു നടക്കുന്നതെന്ന പ്രത്യേകതയും ഉണ്ട്. കൊച്ചി, ബാംഗ്ലൂര്‍, ന്യൂയോര്‍ക്ക് എന്നിവിടങ്ങിലാണു ഷൂട്ടിങ്.
https://www.facebook.com/Malayalivartha
























