രഞ്ജിത്തിന്റെ അനിന്തിരവള്‍ക്ക് മമ്മൂട്ടിയുടെ സമ്മാനം

സംവിധായകന്‍ രഞ്ജിത്തിന്റെ സഹോദരിയുടെ മകള്‍ നിരഞ്ജന സിനിമയില്‍ സജീവമാകുന്നു. ലോഹത്തില്‍ വിജയരാഘവന്റെയും മുത്തുമണിയുടെയും മകളായി അഭിനയിച്ച് ശ്രദ്ധനേടിയ നിരഞ്ജന സൈരാഭാനുവില്‍ ഷെയിന്‍ നിഗത്തിന്റെ ജോഡിയായി തിളങ്ങിയതോെയാണ് നിരഞ്ജനയെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ലാ സ്റ്റുഡന്റായി താരം തകര്‍ത്തു. രഞ്ജിത്തിന്റെ തന്നെ പുത്തന്‍പണത്തിലും നല്ലൊരു വേഷം നിരഞ്ജന ചെയ്തു.
''ഞാന്‍ മമ്മൂട്ടിയങ്കിളിന്റെയും ലാല്‍ അങ്കിളിന്റെയും വലിയ ഫാനാണ്. എന്റെ ആദ്യത്തെ രണ്ട് സിനിമകളും അവര്‍ക്കൊപ്പമായതില്‍ ഞാന്‍ വളരെ സന്തോഷവതിയാണ്. പുത്തന്‍പണത്തിന്റെ ലൊക്കേഷന്‍ കൊച്ചിയും ഗോവയും ഒക്കെയായിരുന്നല്ലോ. ഈ രണ്ട് ലൊക്കേഷനില്‍ വച്ചും ഒരുപാട് സിനിമാ അനുഭവങ്ങളും യാത്രകളുടെ വിവരണങ്ങളും എനിക്ക് തന്നിട്ടുണ്ട്. ഈയടുത്ത് മമ്മൂട്ടിയങ്കിള്‍ ജപ്പാനില്‍ പോയിരുന്നു. ജപ്പാനിലെ ഓരോ വിശേഷങ്ങളും ആ നഗരത്തെക്കുറിച്ചുള്ള പുതിയ പുതിയ കുറെ വിവരങ്ങളും പറഞ്ഞത് കേട്ടുകേട്ട് ജപ്പാന്‍ ഞാന്‍ നേരില്‍ കണ്ടതുപോലെയായെന്ന് താരം പറഞ്ഞു.
പിന്നെ, മമ്മൂട്ടിയങ്കിളിനെക്കുറിച്ചുപറയുമ്പോള്‍ ഒരു കാര്യം പ്രത്യേകം പറയേണ്ടിയിരിക്കുന്നു. എന്റെ ഡാന്‍സിന്റെ അരങ്ങേറ്റത്തിന് മമ്മൂട്ടിയങ്കിളായിരുന്നു ഗസ്റ്റായി വന്നത്. അന്നത്തെ അനുഭവം മറക്കാന്‍ കഴിയില്ല. അതായത്, ഏതൊരു ഫംഗ്ഷനും മമ്മൂട്ടിയങ്കിള്‍ ലേറ്റായിട്ടേ വരാറുള്ളുവെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. അതുകൊണ്ട്, എന്നോട് അമ്മ പറഞ്ഞു നീ ഡാന്‍സ് ചെയ്ത് പകുതിയാകുമ്പോഴേക്കും മമ്മൂട്ടിയങ്കിള്‍ വരും. അപ്പോള്‍ പിന്നെ ആളുകളുടെ മുഴുവന്‍ ശ്രദ്ധയും അങ്കിളിലായിരിക്കുമത്രെ. ഞാനിക്കാര്യം മമ്മൂട്ടിയങ്കിളിനോട് പറയുകയും ചെയ്തു. എന്നിട്ടെന്തായി? അരങ്ങേറ്റദിവസം അതിന്റെ തയ്യാറെടുപ്പുകള്‍ നടന്നുകൊണ്ടിരിക്കുമ്പോഴേക്കും ആദ്യം വരുന്നയാള്‍ അങ്കിളായിരുന്നു. വളരെ നേരത്തെ വന്നത് ഞങ്ങളെ അത്ഭുതപ്പെടുത്തിക്കളഞ്ഞു'.
https://www.facebook.com/Malayalivartha























