പ്രണവും കല്ല്യാണിയും; ചിത്രം വൈറല്‍

മോഹന്‍ലാലിന്റെ മകന്‍ പ്രണവും പ്രിയദര്‍ശന്‍ ലിസി ദമ്പതികളുടെ മകളും ചേര്‍ന്നുള്ള ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു. ഒരു സ്വകാര്യ ചടങ്ങിനിടെ എടുത്ത സെല്‍ഫിയാണ് ആരാധകര്‍ ഏറ്റെടുത്തത്. പ്രണവും കല്ല്യാണിയും ബാല്യകാല സുഹൃത്തുക്കളാണ്.
മോഹന്‍ലാലും പ്രിയദര്‍ശനും തമ്മിലുള്ള അടുപ്പം മക്കളിലേക്കും വളര്‍ന്നിരിക്കുന്നു എന്ന് ചിത്രങ്ങളില്‍ നിന്ന് വ്യക്തം. പ്രണവ് ജിത്തുജോസഫിന്റെ കീഴില്‍ അസിസ്റ്ററ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്നു. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ പ്രണവിനെ നായകനായി പ്രതീക്ഷിക്കാം.

മകളുടെ സിനിമാ പ്രവേശനത്തെക്കുറിച്ച് പ്രിയദര്‍ശന്‍ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. പ്രിയദര്‍ശന്‍ ലിസി ദമ്പതികള്‍ കഴിഞ്ഞ വര്‍ഷം വിവാഹമോചിതരായിരുന്നു. നടന്‍ ജയറാമിന്റെ മകള്‍ മാളവികയുടെ ചിത്രവും അടുത്തിടെ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്ത് ആഘോഷമാക്കിയിരുന്നു. പക്ഷെ മാളവിക സിനിമയിലേക്കില്ലെന്ന് ജയറാം തന്നെ പിന്നീട് വ്യക്തമാക്കിയിരുന്നു.

https://www.facebook.com/Malayalivartha























