മമ്മൂട്ടിയുടെ ഇഷ്ടഭക്ഷണം സിദ്ധിക്കിന്റെ ഹോട്ടലിലെ സ്‌പെഷ്യല്‍ ഡിഷ്

മമ്മൂട്ടിക്ക് ഭാര്യ സുല്‍ഫിത്ത് ഉണ്ടാക്കി കൊടുക്കുന്ന സ്‌പെഷ്യല്‍ വിഭവം നടന്‍ സിദ്ധിക്കിന്റെ ഉടമസ്ഥതയിലുള്ള 'മമ്മാ മിയാ' ഹോട്ടലില്‍. ഈ ഹോട്ടലിലെ സ്‌പെഷ്യല്‍ ഐറ്റം ബിരിയാണിയാണ് എങ്കിലും ഡിമാന്റ് സ്‌പെഷ്യല്‍ ഡിഷായ് 'മമ്മൂട്ടിക്ക'യ്ക്കാണ്. 'ടിക്കയുടെ ഒരിനമാണതെന്ന് സിദ്ധിഖ് പറഞ്ഞു. മമ്മൂട്ടി കഴിക്കുന്ന വിഭവമാണെന്ന് പറഞ്ഞതോടെ താരങ്ങള്‍ ഉള്‍പ്പെടെ പലരും ഇത് കഴിക്കാനായി ഇവിടെയെത്തും. പലപ്പോഴും പ്രമുഖര്‍ക്ക് പോലും സീറ്റ് കിട്ടാത്ത അവസ്ഥയാണിവിടെയുള്ളത്. അതിനാല്‍ സീറ്റ് ബുക്ക് ചെയ്താണ് ഭക്ഷണം കഴിക്കാനെത്തുന്നത്.
മമ്മൂട്ടിയുടെ പേരിട്ട ഈ വിഭവത്തിന് പിന്നില്‍ ഒരു കഥയുണ്ട്. ഒരിക്കല്‍ മമ്മൂട്ടി സിദ്ധിക്കിനോട് പറഞ്ഞു 'സുല്‍ഫത്ത് (മമ്മൂട്ടിയുടെ ഭാര്യ) ചെമ്മീന്‍ വച്ച് ഒരുതരം ടിക്കയുണ്ടാക്കും. അത് നിന്റെ ഹോട്ടലില്‍ പരീക്ഷിച്ചാലെന്താ?' സിദ്ധിഖിനിക്കറിയാം മമ്മുക്കയുടെ ഭാര്യ നല്ലൊരു കുക്കാണ്. അവിടെ എപ്പോള്‍ ചെന്നാലും എന്തെങ്കിലും വിഭവങ്ങള്‍ സുല്‍ഫിത്ത് സിദ്ധിഖിന് ഉണ്ടാക്കി്കകൊടുക്കും. അങ്ങനെ സുല്‍ഫിത്തിന്റെ റെസീപ്പിയില്‍ സിദ്ധിഖും ഷെഫുമാരും ചേര്‍ന്ന് ചെമ്മീന്‍ ടിക്കയുണ്ടാക്കി. ചെമ്മീനോടൊപ്പം ചിക്കനും ചേര്‍ത്താണ് അതുണ്ടാക്കുന്നത്. അത് മമ്മൂക്ക നിര്‍ദ്ദേശിച്ചതുകൊണ്ടായതുകൊണ്ട് മമ്മൂട്ടിക്ക എന്ന് പേരിട്ടു.
https://www.facebook.com/Malayalivartha























