മലയാളസിനിമയിലെ സ്ത്രീ കൂട്ടായ്മയ്ക്ക് പിന്തുണയുമായി പൃഥ്വി

മലയാളസിനിമയില്‍ താര സംഘടനകള്‍ തമ്മിലുള്ള തര്‍ക്കങ്ങളും വഴക്കുകളും തുടര്‍ന്ന് കൊണ്ടിരിക്കുന്ന അവസരത്തില്‍ സിനിമയിലെ സ്ത്രീകള്‍ക്കായി പുതുതായി രൂപം കൊണ്ട വുമന്‍ ഇന്‍ സിനിമ കളക്റ്റീവിന്റെ സിനിമാ കൂട്ടായ്മയ്ക്ക് പിന്തുണയര്‍പ്പിച്ച് നടന്‍ പൃഥ്വിരാജ്. വുമന്‍ ഇന്‍ സിനിമ കളക്റ്റീവിന്റെ കൂടെ നില്‍ക്കുന്നത് ഒരു ബഹുമതിയായികാണുമെന്നും ആദരവോടെ തന്നെ ഒപ്പമുണ്ടാകുമെന്നും പൃഥ്വി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
സിനിമയുടെ എല്ലാ മേഖലകളിലുമുള്ള സ്ത്രീകളുടെ കൈകോര്‍ത്തുപിടിക്കലാണ് കൂട്ടായ്മ കൊണ്ട് ഉദ്ദേശിക്കുന്നത്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം അനുഭവങ്ങളുടെ അപാരസമുദ്രമായ ഒരു മേഖലയില്‍ പരസ്പരം അറിയാനും കേള്‍ക്കാനും തുണയാകാനുമുള്ള വേദിയാകും ഈ സംഘടന. മഞ്ജു വാര്യര്‍, ബീനാ പോള്‍, പാര്‍വതി തിരുവോത്ത്, ദീദി ദാമോദരന്‍,വിധു വിന്‍സെന്റ്, റിമാ കല്ലിങ്കല്‍, സജിതാ മഠത്തില്‍ എന്നിവര്‍ ഉള്‍പ്പെടെ പതിനഞ്ചംഗ കോര്‍ കമ്മിറ്റിയാണ് സംഘടനാ രൂപീകരണത്തിന് മുന്‍കയ്യെടുത്തത്. നടിമാരുള്‍പ്പടെ സിനിമയിലെ വിവിധമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ ഈ സംഘടനയുടെ ഭാഗമാണ്. സംഘടനയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നോടിയായി കോര്‍ കമ്മിറ്റി അംഗങ്ങള്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നു. ചലച്ചിത്ര മേഖലയിലുള്ള സ്ത്രീകളുടെ സുരക്ഷിതത്വം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യുകയും സിനിമാമേഖലിയില്‍ സ്ത്രീ സുരക്ഷിതത്വം ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി അറിയിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha























