യൂണിറ്റ് അംഗങ്ങളെ പോലും വിശ്വസിക്കാനാവില്ലെന്ന് രമ്യാനമ്പീശന്‍

വിദേശത്തോ മറ്റോ ഷൂട്ടിംഗിന് പോകുമ്പോള്‍ കൂടെയുള്ള യൂണിറ്റ് അംഗങ്ങളെ പോലും വിശ്വസിക്കാന്‍ പറ്റാത്ത അവസ്ഥയാണ് സിനിമയിലുള്ളതെന്ന് നടി രമ്യാനമ്പീശന്‍. ഇന്ത്യയിലും വിദേശത്തും ധാരാളം യാത്ര ചെയ്തിട്ടുണ്ട്. സെലിബ്രിറ്റിയായതിനാല്‍ യാതൊരുവിധ ഉപദ്രവങ്ങളും ഉണ്ടാവില്ലെന്ന വിശ്വാസമായിരുന്നു താരത്തിന്. എന്നാല്‍ കുറേ നാള്‍ മുമ്പ് നടിയായ ഒരു സുഹൃത്തിന് പറ്റിയ മോശമായ അനുഭവം കേട്ടപ്പോള്‍ അത്തരം യാത്രകള്‍ ഒഴിവാക്കി. ഒരു സുരക്ഷയും ഇല്ലാത്തിടത്താണ് ജീവിക്കുന്നതെന്ന ഭീതിയാണുള്ളത്. ഇങ്ങിനെ ഒരു ദുരന്തം നേരിട്ടാല്‍ എന്നെ പ്രതികരിക്കണമെന്ന ചിന്തയിലാണ് താനെന്നും താരം ഒരു തമിഴ് പത്രത്തോട് പ്രതികരിച്ചു.
മുന്നൊരുക്കത്തോടെയാണ് ഇപ്പോള്‍ താരം യാത്ര ചെയ്യുന്നത്. വിദേശ നിയമങ്ങള്‍ ശക്തമാണ്. അതിനോട് അവിടുത്തുകാര്‍ നീതി പുലര്‍ത്തുന്നു. ഇന്ത്യയില്‍ കുറ്റം ചെയ്തവരെ കണ്ടെത്തി അറസ്റ്റ് ചെയ്താലും രക്ഷപെടാന്‍ പഴുതുകളുണ്ട്. ഇവിടെ സ്ത്രിപക്ഷ വാദികള്‍ ദുര്‍ബലരാണ്. അതുകൊണ്ട് അടിച്ചമര്‍ത്താന്‍ എളുപ്പമാണ്. ബലാല്‍സംഗം ചെയ്യുന്നവനെ യാതൊരു കാരണവശാലും രക്ഷപെടാന്‍ അനുവദിക്കരുത്. എത്ര ക്രൂരനായ പ്രതിയെയും നിരപരധിയെന്ന് പറഞ്ഞ് സംരക്ഷിക്കുന്ന വക്കിലന്‍മാരുണ്ട്. ചിലപ്പോള്‍ വക്കിലന്‍മാരുടെയോ നിയമപാലകന്റെയോ നീതിമാന്റെയോ മക്കള്‍ ഇരയാക്കപെടുമ്പോഴെങ്കിലും ഇവരുടെയൊക്കെ കണ്ണ് തുറക്കുമായിരിക്കും. കേരളം ഇപ്പോള്‍ കാമഭ്രാന്തന്‍മാരുടെ നാടാണോ എന്ന് ചോദിക്കുന്നവരും ഉണ്ടെന്നും താരം പറഞ്ഞു.
https://www.facebook.com/Malayalivartha























