നടി കനി കുസൃതിയുടെ കുസൃതി അവസാനിക്കുന്നില്ല!! മോഹന്‍ലാലിനോട്...

മലയാളത്തിലെ ഏറ്റവും ആരാധികമാരുള്ള താരങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. ഇരുവരോടും വല്ലാത്ത ഒരു അഭിനിവേശം പലരും കാത്ത് സൂക്ഷിക്കുന്നുണ്ട്. മോഹന്‍ലാലാണ് അതില്‍ മുന്നില്‍. മോഹന്‍ലാല്‍ യുഎഇയില്‍ നിന്നും പോസ്റ്റ് ചെയ്ത വീഡിയോ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത മലയാള നടി അതിനൊപ്പം കുറിച്ചിരിക്കുന്ന വാചകങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം.
മെയ് 21ന് പിറന്നാള്‍ ആഘോഷിക്കുന്ന മോഹന്‍ലാല്‍ യുഎഇയില്‍ മലയാളി സമാജത്തിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിരിക്കുകയാണ്. അവിടെ അദ്ദേഹത്തിന് ഭാര്യ സുചിത്രയും സുഹൃത്തുക്കളും ഒരുക്കിയ പ്രി ബര്‍ത്ത്ഡേ ബാഷിന്റെ വീഡിയോ അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. പ്രി ബര്‍ത്ത്ഡേ ബാഷ കണ്ട അദ്ദേഹം അതിന് ബര്‍ത്ത് ഡേ ഒന്നും അല്ലല്ലോ എന്ന് പറയുന്നുണ്ട്. ലാലേട്ടന്റെ ആ ചുണ്ടുകള്‍ കടിച്ച് തിന്നാന്‍ തോന്നുന്നു എന്ന വാചകത്തോടെയാണ് നടി കനി കുസൃതി തന്റെ ഫേസ്ബുക്ക് പേജില്‍ ആ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
കനിയുടെ പോസ്റ്റിന് താഴെ സമാന ആഗ്രഹം പ്രകടിപ്പിച്ച് കനിയുടെ ഒരു പെണ്‍സുഹൃത്തും കമന്റ് ചെയ്തിട്ടുണ്ട്. ആറ് മണിക്കൂറിനുള്ളില്‍ 25000ല്‍ അധികം ആളുകള്‍ മോഹന്‍ലാലിന്റെ വീഡിയോ കണ്ടുകഴിഞ്ഞു. നാടക പ്രവര്‍ത്തകയും സിനിമാ താരവുമാണ് കനി കുസൃതി. മോഹന്‍ലാല്‍ നായകനായ ശിക്കാര്‍ എന്ന ചിത്രത്തില്‍ നെക്സലേറ്റായി കനി വേഷമിട്ടിരുന്നു. കേരള കഫേയിലെ ഒരു ഹൃസ്വ ചിത്രത്തിലൂടെയാണ് കനി സിനിമയിലേക്ക് എത്തുന്നത്. മലയാളം തമിഴ് ഭാഷകളിലായി 13 ചിത്രങ്ങളില്‍ കനി അഭിനയിച്ചു കഴിഞ്ഞു.
എന്തിനേക്കുറിച്ചു അഭിപ്രായങ്ങള്‍ തുറന്ന് പറയാന്‍ കഴിവുള്ള ആളാണ് കനി. പലപ്പോഴും അങ്ങനെ പറഞ്ഞ അഭിപ്രായങ്ങള്‍ വിവാദത്തിലേക്കും കനിയെ വലിച്ചിഴച്ചിട്ടുണ്ട്. തന്റെ ശരീരം തന്റെ സ്വാതന്ത്ര്യമാണ് എന്ന നിലപാടുകാരിയാണ് കനി. അടുത്തിടെ പുറത്തിറങ്ങുകയും യൂടൂബില്‍ ഏറെ വൈറലായി മാറുകയും ചെയ്ത ഒരു ഷോര്‍ട്ട് ഫിലിമാണ് മെമ്മറീസ് ഓഫ് മെഷീന്‍. ഒരു പെണ്‍കുട്ടി തന്റെ ആദ്യത്തെ ലൈംഗീകാനുഭവം തുറന്ന പറയുന്നതാണ് ഷോര്‍ട്ട് ഫിലിമിന്റെ പ്രമേയം.
https://www.facebook.com/Malayalivartha























