സിനിമയിലെ സ്ത്രീകളെ കോഴികളാക്കി നടന്‍ തമ്പി ആന്റണി

മലയാള സിനിമയിലെ മാത്രമല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ ആദ്യത്തെ വനിതകളുടെ കൂട്ടായ്മയായ വിമന്‍ ഇന്‍ മീഡിയ കളക്ടീവിനെ പരിഹസിച്ച് നടനും നിര്‍മ്മാതാവുമായ തമ്ബി ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റ്. നടിമാരെ വളര്‍ത്തുകോഴികളോട് ഉപമിച്ചാണ് തമ്പി ആന്റണിയുടെ പോസ്റ്റ്. വിവാദമായതോടെ പോസ്റ്റ് നീക്കം ചെയ്ത് വിശദീകരണവുമായി നടന്‍ രംഗത്തെത്തി.
അമ്മയില്‍ നിന്ന് പിരിഞ്ഞു പോയി അമ്മായിഅമ്മ ആകാതിരുന്നാല്‍ ഭാഗ്യം എന്നായിരുന്നു വിവാദ പോസ്റ്റിന്റെ തുടക്കം. സംഘടനയ്ക്ക് നല്ല പേര് കുഞ്ഞമ്മ അല്ലെങ്കില്‍ ചിന്നമ്മ എന്നാണെന്ന് ആരോ പറഞ്ഞെന്നും തമ്പി ആന്റണിയുടെ പോസ്റ്റില്‍ പറയുന്നു. രണ്ട് പേരാണെങ്കിലും സംഘടനയ്ക്ക് ചേരുമത്രേ. തന്റെ വീട്ടിലെ വളര്‍ത്തുകോഴികള്‍ക്ക് മക്കളിട്ട പേരാണ് കുഞ്ഞമ്മയും ചിന്നമ്മയും. സിനിമയിലെ വളര്‍ത്തുകോഴികളാണ് നടികളെന്ന വ്യംഗ്യാര്‍ത്ഥവും തമ്ബി ആന്റണി ഉദ്ദേശിച്ചിരിക്കുന്നു. ആ കോഴികള്‍ ദിവസവും രണ്ട് മുട്ടയിടുമെന്ന് ഉറപ്പാണെന്നും സംഘടനയ്ക്ക് ഒരുറപ്പുമില്ലെന്നുമാണ് പരിഹാസം.
തമ്പി ആന്റണിയുടെ പോസ്റ്റിനെതിരെ വന്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. പോസ്റ്റിലെ സ്ത്രീ വിരുദ്ധതയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ പ്രതികരണവുമായി എത്തിയതോടെ തമ്പി പോസ്റ്റ് പിന്‍വലിച്ചു. തമ്ബിക്ക് ഇഷ്ടമായില്ല എന്ന പരിഹാസത്തോടെ ആഷിക് അബു അടക്കമുള്ളവര്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ തന്റെ പോസ്റ്റ് തെറ്റിദ്ധരിക്കപ്പെട്ടതാണ് എന്ന വിശദീകരണവുമായി അടുത്ത പോസ്റ്റ് പിറകേ എത്തി. അമ്മ എന്ന പേരിനെ തമാശയായി കണ്ടതാണെന്നും ഈ അമ്മായി അമ്മ പ്രശ്‌നം ഇത്ര പ്രശ്‌നമാകുമെന്ന് അറിഞ്ഞില്ലെന്നും വിശദീകരണക്കുറിപ്പില്‍ പറയുന്നു. ക്ഷമയും ചോദിക്കുന്നുണ്ട് തമ്പി ആന്റണി.

വിമന്‍ ഇന്‍ സിനിമ കളക്ടീവിന് നേതൃത്വം നല്‍കുന്ന മഞ്ജു വാര്യരെ പുകഴ്ത്തിക്കൊണ്ടുള്ള നീണ്ട കുറിപ്പാണ് തുടര്‍ന്ന്. പെണ്‍വിമോചനത്തിന്റെ പ്രതീകമാണ് മഞ്ജു എന്നതടക്കമുള്ള പുകഴ്ത്തല്‍ കാണാം. വിമന്‍ ഇന്‍ സിനിമ കളക്ടീവ് നല്ലൊരു തുടക്കമാണെന്നും പറഞ്ഞുവെക്കുന്നു. ആഷിക് അബു, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ വനികളുടെ കൂട്ടായ്മയെ അഭിന്ദിച്ച് രംഗത്തെത്തിയിരുന്നു. അതേസമയം രാഷ്ട്രീയ കാരണങ്ങള്‍ മൂലം തങ്ങളെ ഒഴിവാക്കിയെന്ന് ആരോപിച്ച് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മിയും നടി മാല ടി പാര്‍വ്വതിയും രംഗത്തെത്തിയിരുന്നു.

https://www.facebook.com/Malayalivartha























