നടി ജ്യോതി കൃഷ്ണയുടെ വരന്‍ താര കുടുംബത്തില്‍ നിന്ന്

മലയാള സിനിമയിലെ താരങ്ങള്‍ക്ക് ഇത് വിവാഹത്തിന്റെ വര്‍ഷമാണ്. ധ്യാന്‍ ശ്രീനിവാസന്‍, ഗൗതമി നായര്‍, അങ്കമാലി ഡയറീസ് ഫെയിം ശരത് കുമാര്‍ എന്നിവരാണ് ഈ വര്‍ഷം പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ചത്. കൂടാതെ നടി ഭാവനയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. ഇവരെ കൂടാതെ നടി ജ്യോതി കൃഷ്ണയും വിവാഹിതയാകുകയാണ്. താര കുടുംബത്തില്‍ നിന്നാണ് ജ്യോതിയുടെ വരന്‍.
ക്ലാസ്‌മേറ്റ്‌സിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന രാധികയുടെ സഹോദരന്‍ അരുണ്‍ ആനന്ദ് രാജയാണ് ജ്യോതിയുടെ വരന്‍. വിവാഹ നിശ്ചയം വെള്ളിയാഴ്ച തൃശൂരില്‍ നടക്കും. നവംബര്‍ 19നാണ് വിവാഹം. ദുബായിലാണ് അരുണ്‍ ജോലി നോക്കുന്നത്.

ലൈഫ് ഓഫ് ജോസുകുട്ടി, ഞാന്‍ പാതിരാമണല്‍, ഗോഡ് ഫോര്‍ സെയില്‍ എന്നിവയാണ് ജ്യോതി കൃഷ്ണയുടെ പ്രധാന സിനിമകള്‍. മാധവിക്കുട്ടിയുടെ കഥ പറയുന്ന ആമിയില്‍ മഞ്ജുവാര്യര്‍ക്കൊപ്പം ജ്യോതിയും വേഷമിടുന്നു. മാധവിക്കുട്ടിയുടെ സുഹൃത്തായ മാലതിക്കുട്ടിയുടെ കഥാപാത്രമാണ് ജ്യോതി കൃഷ്ണയ്ക്ക്.

https://www.facebook.com/Malayalivartha























