അമേരിക്കയില്‍ തരംഗം തീര്‍ത്ത് ദിലീപ് ഷോ

അമേരിക്കയിലെ ദിലീപ് ഷോ പ്രേക്ഷക മനസ്സില്‍ തരംഗം തീര്‍ക്കുന്നു. ദിലീപ് ഷോ അതിന്റെ പരിസമാപ്തിയിലേക്കു കടക്കുമ്പോള്‍ ജനഹൃദയങ്ങള്‍ കീഴടക്കി ഒരിക്കലും മറക്കാത്ത ഓര്‍മ്മകളുമായി ഈ കലാവിരുന്ന് മാറുകയാണ്. ഏറെ ആശങ്കകള്‍ക്ക് നടുവില്‍ ആരംഭിച്ച ഷോ ഒരു ആശങ്കയുമില്ലാതെ ഒരു മാസം പിന്നിടുമ്പോള്‍ ദിലീപ് എന്ന കലാകാരനെ ജനങ്ങള്‍, അമേരിക്കന്‍ മലയാളികള്‍ നെഞ്ചോട് ചേര്‍ത്തുപിടിക്കുകയായിരുന്നു ഇതുവരെ. നാദിര്‍ഷ എന്ന കലാകാരനെയും സംഘത്തെയും അമേരിക്കന്‍ മലയാളികള്‍ ഓരോ ഷോ കഴിയുമ്പോളും അഭിനന്ദനങ്ങള്‍ കൊണ്ട് പൊതിയുകയായിരുന്നു.
മലയാളികള്‍ തങ്ങളുടെ നെഞ്ചിലേറ്റിയ നടനാണ് ദിലീപ് പ്രത്യേകിച്ച് മലയാളി വീട്ടമ്മമാരും കുട്ടികളും. അദ്ദേഹത്തിന്റെ ചില സിനിമകള്‍ വീണ്ടും വീണ്ടും കാണുന്നത് വലിയ കലാകാരനെ നാം അംഗീകരിക്കുന്നതുകൊണ്ടാണ്. ആ അംഗീകാരം അദ്ദേഹം ലോകത്തിന്റെ ഏതു കോണില്‍ ചെന്നാലും സംശയമില്ലാതെ ലഭിക്കും എന്നതിന് തെളിവായിരുന്നു ജനപ്രിയ ഷോ.
https://www.facebook.com/Malayalivartha























