എന്റെ കൈയിലിരിക്കുമ്‌ബോള്‍ ചെറുതാണെങ്കിലും അവളുടെ പാദങ്ങള്‍ വലുത്

മലയാളികളുടെ സ്വന്തം കുഞ്ഞിക്ക ഇപ്പോള്‍ വലിയ സന്തോഷത്തിലാണ്. കുടുംബത്തിലെ പുതിയ അതിഥിയുടെ വരവോടുകൂടി ആളു വലിയ ഉഷാറിലാണ്. തന്റെ ജീവിതത്തില്‍ ഏറ്റവും മനോഹരമായ ദിവസങ്ങളിലുടെയാണ് താരം കടന്നു പോവുന്നത്. വാപ്പച്ചിയായതിന്റെ സന്തോഷത്തി മകളെക്കുറിച്ചുള്ള സ്‌നേഹ നിമിഷങ്ങള്‍ പങ്കുവെക്കുകയാണ് താരം.
മേയ് 5 നായിരുന്നു ദുല്‍ഖര്‍ അമാല്‍ ദമ്ബതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നത്. മകള്‍ക്ക് മറിയം അമീര സല്‍മാന്‍ എന്ന് പേരിട്ടതിന് പിന്നാലെ താരം പുതിയൊരു ചിത്രം പങ്കുവെച്ചിരിക്കുകയാണ്. എന്റെ കൈയിലിരിക്കുമ്‌ബോള്‍ ചെറുതാണെങ്കിലും അവളുടെ പാദങ്ങള്‍ വലുത് തന്നെയാണെന്നു പറഞ്ഞു കൊണ്ടാണ് ദുല്‍ഖര്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമിലാണ് ദുല്‍ഖര്‍ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. തന്റെ കൈയില്‍ മകളുടെ കുഞ്ഞ് സോക്‌സ് വെച്ചിട്ടാണ് ദുല്‍ഖര് ചിത്രമെടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha























