ജീവിത കാഴ്ചപ്പാടുകളെ കുറിച്ച് മമ്മൂട്ടി

ജീവിതം ഹാപ്പിയല്ലേ എന്നുചോദിച്ചാല്‍ മമ്മൂട്ടി പറയും, അതങ്ങിനെയായിരിക്കണമല്ലോ. സന്തോഷവും ദുഃഖവും എല്ലാം ഉണ്ടാകും. സന്തോഷകരമായ അനുഭവങ്ങളെക്കുറിച്ച് നാം അധികമോര്‍ത്ത് വീണ്ടും സന്തോഷിക്കാറില്ല, ദുഃഖം അങ്ങനെയല്ല. ദുഃഖത്തെക്കുറിച്ച് വീണ്ടും ഓര്‍ത്തോര്‍ത്ത് ദുഃഖിക്കുന്നവരാണ് മനുഷ്യര്‍. അതുകൊണ്ടാണ് ജീവിതത്തെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ക്ക് ങാ, അങ്ങനെ പോകുന്നു എന്നൊരൊഴുക്കന്‍ മറുപടി പറയേണ്ടിവരുന്നത്. കൊല്ലത്തെ ചിത്രീകരണത്തിനിടെ ഒരു ദിവസം ഗ്യാപ്പ് കിട്ടിയാല്‍ താരം കൊച്ചിയിലെ വീട്ടിലേക്ക് തിരിക്കും. വീടുമായി അത്രക്ക് അടുപ്പമാണ്.
പേരക്കുട്ടികളുടെ വാത്സല്യം അനുഭവിച്ചറിയുകയാണ് മമ്മൂട്ടിയിപ്പോള്‍. അന്വേഷണങ്ങള്‍ക്ക് അളന്നറിഞ്ഞു സംസാരിക്കുന്ന പ്രകൃതമാണ് മമ്മൂട്ടിയുടേത്. അഭിപ്രായങ്ങള്‍ക്ക് സ്വന്തമായൊരു തത്വശാസ്ത്രമുണ്ടാകും. മക്കളേക്കാള്‍ പ്രിയതരമല്ലേ ചെറുമക്കള്‍ എന്നന്വേഷിച്ചപ്പോള്‍ അതിന് കാരണവുമുണ്ടെന്ന് പറഞ്ഞു. മക്കള്‍ വലുതായി. അവരുടെ കുട്ടിക്കാലത്ത് മാതാപിതാക്കള്‍ ജീവിതവൃത്തികളില്‍ കൂടുതല്‍ വ്യാപൃതരായിരിക്കും. ഓമനിക്കാനും ലാളിക്കാനുമൊന്നും വേണ്ടത്ര സമയം കിട്ടിയെന്നുവരില്ല. മാതാപിതാക്കള്‍ക്ക് പ്രായമേറുമ്പോഴാണ് പേരക്കുട്ടികളെ ലഭിക്കുക. അവര്‍ കുഞ്ഞുങ്ങളാണ്. കുഞ്ഞുങ്ങളോടുള്ള നമ്മുടെ വാത്സല്യത്തിന് മാധുര്യമേറുമല്ലോ. മക്കള്‍ക്ക് ഇപ്പോള്‍ കുഞ്ഞുങ്ങളുടെ സ്റ്റാസല്ല ഉള്ളത്. അവര്‍ മുതിര്‍ന്നവരല്ലേ.
https://www.facebook.com/Malayalivartha























