അത് ഞാന്‍ തന്നെ: സമ്മര്‍ ഇന്‍ ബത്‌ലഹേമിലെ അജ്ഞാത കാമുകിയാര് ? ശ്രീജയ വെളിപ്പെടുത്തുന്നു

പൂച്ചയെ വിട്ടത് ഞാനെന്ന് വിശ്വസിക്കുന്നവര്‍ അങ്ങനെ വിശ്വസിക്കട്ടെ. ഇനി അത് മാറ്റേണ്ട. എന്നാല്‍ സത്യം അതല്ല. മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, മഞ്ജുവാര്യര്‍ തുടങ്ങിയ നിരവധി താരങ്ങള്‍ അണിനിരന്ന സൂപ്പര്‍ഹിറ്റ് ചിത്രമാണ് ' സമ്മര്‍ ഇന്‍ ബത്‌ലഹേം'. 1998ല്‍ റിലീസ് ചെയ്ത ചിത്രത്തിലെ ക്ലൈമാക്‌സ് രംഗം ഇന്നും ചര്‍ച്ചാവിഷയമാണ്. ജയറാമിന് പൂച്ചകൊടുത്ത ആ കാമുകി ആരാണെന്ന് അറിയില്ല. അതിനെക്കുറിച്ച് സിനിമയില്‍ അഞ്ച് പെണ്‍കുട്ടികളിലൊരാളായ ശ്രീജയയ്ക്ക് പറയാനുള്ളത് ഇതാണ്:
ഇന്നും ആളുകള്‍ എന്നോടു ചോദിക്കുന്ന കാര്യമാണിത്. സത്യം പറയട്ടെ, അതാരാണെന്ന് എനിക്കുമറിയില്ല. രഞ്ജിയേട്ടന്‍ ഒരിക്കലും സ്‌പെസിഫിക്കായി ഒരാളെ എടുത്ത് പറഞ്ഞിട്ടില്ല. കഥയെഴുതിയ രഞ്ജിയേട്ടന് മാത്രമെ അറിയൂ ആ അജ്ഞാത കാമുകി ആരാണെന്ന്. സമ്മര്‍ ഇന്‍ ബത്‌ലഹേം ഒരുപാട് ആസ്വദിച്ചു ചെയ്ത സിനിമയായിരുന്നു. ലൊക്കേഷനൊക്കെ നല്ല രസമായിരുന്നു. ഊട്ടിയില്‍ ഒരു അവധിക്കാലം ആസ്വദിച്ചതുപോലെയുള്ള അനുഭവം. ഞങ്ങള്‍ അഞ്ച് പെണ്‍കുട്ടികള്‍, കൂടെ ചെറിയ കുട്ടികളും. ഒത്തിരിപ്പേരുണ്ടായിരുന്നു സെറ്റില്‍.
വൈകുന്നേരങ്ങളില്‍ ഞാനും മഞ്ജുവുമൊക്കെ കൂടി സ്ട്രീറ്റിലൊക്കെ പോയി ഭക്ഷണം കഴിക്കുമായിരുന്നു. എന്റെ മോള്‍ ആ സിനിമ കാണുമ്പോഴൊക്കെ ചോദിക്കും 'എങ്ങനെയായിരുന്നു അമ്മാ ആ സമയത്ത്, എന്തായിരുന്നു അമ്മാ ആ സമയത്ത് എന്നൊക്കെ…'നീണ്ട പതിനഞ്ചു വര്‍ഷത്തെ ഇടവേളക്ക് ശേഷം വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന കെയര്‍ഫുള്‍ എന്ന ചിത്രത്തിലൂടെ ഒരു തിരിച്ചു വരവിനൊരുങ്ങുകയാണ് ശ്രീജയ.
https://www.facebook.com/Malayalivartha























