ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തി മലയാളി പ്രേക്ഷകരുടെ നായികാ വസന്തങ്ങള്‍

ഒരുകാലത്ത് മലയാളി പ്രേക്ഷകരുടെ കണ്ണിലുണ്ണികളായിരുന്ന രണ്ടു നായികാ വസന്തങ്ങളാണ് ഇത്തവണ ഒന്നും ഒന്നും മൂന്നില്‍ അതിഥികളായി എത്തിയിരുന്നത്. ചീരപ്പൂവുകള്‍ക്കുമ്മ കൊടുത്തു കൊണ്ടു യുവാക്കളുടെ മനസിലിടം നേടിയ ചാര്‍മിളയും ആരെയും ഭാവഗായകനാക്കും ആത്മസൗന്ദര്യമാണു നീ എന്നു പാടി ഇഷ്ടം നേടിയ സലീമയുമായിരുന്നു അത്. നഖക്ഷതങ്ങള്‍, ആരണ്യകം എന്നീ രണ്ടു ചിത്രങ്ങളിലൂടെ മാത്രം ഇന്നും ആരാധകരേറെയുള്ള സലീമയും ധനം എന്ന ചിത്രത്തിലൂടെ തുടങ്ങി മുപ്പത്തിയെട്ടോളം മലയാള ചിത്രങ്ങളില്‍ വേഷമിട്ട ചാര്‍മിളയും ഏറെ വിശേഷങ്ങള്‍ പങ്കുവച്ചു.
വീട്ടുകാര്‍ക്ക് ഇഷ്ടമില്ലാതെ അഭിനയമേഖലയിലേക്കു കാലുകുത്തിയ അനുഭവവും പങ്കുവച്ചാണ് ചാര്‍മിള തുടങ്ങിയത്. പഠനത്തില്‍ നിന്നു പിന്നോട്ടു പോകരുതെന്ന വീട്ടുകാരുടെ നിര്‍ബന്ധത്തെത്തുടര്‍ന്ന് അവധിക്കാലത്തു മാത്രമാണ് അഭിനയിച്ചിരുന്നത്. എത്രയോ നല്ല ചിത്രങ്ങളുടെ ഭാഗമാകാന്‍ കഴിഞ്ഞില്ല. ഒപ്പം തകര്‍ന്ന വിവാഹ ജീവിതത്തെക്കുറിച്ചും ചാര്‍മിള പറഞ്ഞു.
തനിക്ക് നല്ല ദാമ്പത്യം വിധിച്ചിട്ടില്ല. ഇനി തന്റെ ജീവിതത്തില്‍ വിവാഹമുണ്ടാകില്ലെന്നും മകനു വേണ്ടി മാത്രമാണു ജീവിതമെന്നും ചാര്‍മിള പറഞ്ഞു. ഒപ്പം സിനിമാ മേഖലയില്‍ നിന്നുണ്ടായ ഒരു തിക്താനുഭവത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലും ചാര്‍മിള നടത്തി . ചെറിയ പ്രായത്തില്‍ അഭിനയിക്കാന്‍ വന്ന സമയത്ത് ഈ മേഖലയില്‍ നിന്ന് ഒരു മോശം അനുഭവവും തനിക്കുണ്ടായിരുന്നില്ല, എന്നാല്‍ നാല്‍പത്തിരണ്ടു വയസുള്ള ഈ പ്രായത്തില്‍ അങ്ങനെയൊന്നുണ്ടായി.
ഇരുപത്തിരണ്ടോ ഇരുപത്തിമൂന്നോ പ്രായമുള്ള മൂന്നു യുവാക്കള്‍ സിനിമയെക്കുറിച്ചു സംസാരിച്ച് അഡ്വാന്‍സ് ഒക്കെ നല്‍കിപ്പോയി. കോഴിക്കോട് ഷൂട്ടിങ്ങിനു പോയശേഷമാണ് അവരുടെ മനസില്‍ മറ്റു പലതുമുണ്ടായിരുന്നെന്നു മനസിലായത്. ഇങ്ങനെയാണെങ്കില്‍ താന്‍ അഭിനയിക്കില്ലെന്നു പറഞ്ഞ് തിരിച്ചു പോരുകയായിരുന്നു. അതിനുശേഷം പ്രഫഷണല്‍ ആയവര്‍ക്കൊപ്പം മാത്രമേ ഇനി അഭിനയിക്കൂ എന്നു തീരുമാനിച്ചുവെന്നും ചാര്‍മിള പറയുന്നു.
വര്‍ഷങ്ങളോളം അഭിമുഖങ്ങള്‍ക്കോ മാധ്യമങ്ങള്‍ക്കോ ഇടം നല്‍കാതെ ചെന്നൈയില്‍ ബിസിനസ് മാത്രമായി ജീവിച്ചു പോരുകയായിരുന്ന സലീമ ഒന്നും ഒന്നും മൂന്നിന്റെ വേദി ആഘോഷമാക്കുകയായിരുന്നു. സ്വയംമറന്ന് ആടുകയും പാടുകയുമൊക്കെ ചെയ്ത സലീമ തന്റെ കഴിഞ്ഞ കാല വിശേഷങ്ങളും പങ്കുവച്ചു. ആരാധകര്‍ എന്നും ചോദിക്കുമായിരുന്നു എന്നാണിനി സിനിമയിലേക്കെന്ന്, അങ്ങനെയാണ് ഒന്നരമാസം മുമ്പു തിരിച്ചുവരാന്‍ തീരുമാനിക്കുന്നതെന്നു പറഞ്ഞു സലീമ.
വിവാഹിതയാകുവാന്‍ വൈകിയെന്നു കരുതി താന്‍ പുരുഷ വിരോധിയല്ലെന്നും കല്ല്യാണം വേണ്ട എന്നൊന്നും തീരുമാനിച്ചിട്ടില്ലെന്നും സലീമ പറയുന്നു. ഇത്രയുംനാള്‍ ബിസിനസിനു വേണ്ടി ജീവിച്ചുവെങ്കില്‍ ഇനി തന്റെ മനസില്‍ സിനിമ മാത്രമേയുള്ളുവെന്നും സലീമ.
https://www.facebook.com/Malayalivartha

























