തമിഴില്‍ നിന്നും വന്നതെല്ലാം ഗ്ലാമര്‍ വേഷം; തമിഴില്‍ നിന്ന് ഒരുപാട് അവസരങ്ങള്‍ വന്നു

ഗ്ലാമര്‍ ആകാം പക്ഷേ അതാവേഷം ആവശ്യപ്പെടുന്ന സാഹചര്യത്തിന് അല്ലാതെ വേഷത്തിനായി ഗ്ലാമര്‍ ചെയ്യില്ല. പറയുന്ന അപര്‍ണയും സൂപ്പറാണ്. ചേട്ടന്‍ സൂപ്പറാ എന്ന ഒറ്റ ഡയലോഗുകൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നായികയാണ് അപര്‍ണ ബാലമുരളി. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന് ശേഷം ഒരു മുത്തശ്ശി ഗദ എന്ന ചിത്രത്തിലെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു. ഒരേ ഒരു ചിത്രത്തിലൂടെ ഇപ്പോള്‍ തമിഴ് സിനിമാ പ്രേമികളുടെയും ശ്രദ്ധ പിടിച്ചു പറ്റി തിരിച്ചെത്തിയിരിയ്ക്കുകയാണ് അപര്‍ണ. എട്ട് തോട്ടകള്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് രജനികാന്ത് വരെ അപര്‍ണയെ പ്രശംസിച്ചുവത്രെ.
ശ്രീ ഗണേഷ് സംവിധാനം ചെയ്ത എട്ട് തോട്ടകള്‍ എന്ന ചിത്രത്തില്‍ ചെറിയൊരു കഥാപാത്രമാണ് അപര്‍ണ ചെയ്തത്. എന്നിരുന്നാലും വളരെ പ്രാധാന്യമുള്ള വേഷമായിരുന്നു. സിനിമ കണ്ട് രജനികാന്ത് വിളിച്ചു പ്രശംസിച്ചു എന്ന് അപര്‍ണ പറയുന്നു. എട്ട് തോട്ടകള്‍ക്ക് ശേഷം തമിഴില്‍ നിന്ന് ധാരാളം അവസരങ്ങള്‍ വരുന്നുണ്ടത്രെ. പക്ഷെ വെറുതേ എണ്ണം തികയ്ക്കാന്‍ വേണ്ടി സിനിമ ചെയ്യാന്‍ അപര്‍ണയ്ക്ക് താത്പര്യമില്ല. നല്ല തിരക്കഥകള്‍ വന്നാല്‍ മാത്രം ചെയ്യാം എന്ന നിലപാടിലാണ് അപര്‍ണ. അതിന് വേണ്ടി കാത്തിരിയ്ക്കുകയാണ്.
സിനിമയെ സംബന്ധിച്ച് ചെറിയ വേഷമാണെങ്കിലും കുഴപ്പമില്ല.. പക്ഷെ കഥയില്‍ പ്രധാന്യമുള്ള കഥാപാത്രമായിരിക്കണം എന്ന നിര്‍ബന്ധം മാത്രമേ അപര്‍ണയ്ക്കുള്ളൂ. ശക്തമായ കഥാപാത്രങ്ങള്‍ ചെയ്യാനാണ് ആഗ്രഹം എന്ന് നടി പറഞ്ഞു.അഭിനയം മാത്രമല്ല, നല്ലൊരു ഗായിക കൂടെയാണ് അപര്‍ണ. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലും മുത്തശ്ശി ഗദയിലും അപര്‍ണ പാടിയിട്ടുണ്ട്. പാ വാ എന്ന ചിത്രത്തിന് വേണ്ടി പാടിയ 'വിണ്ണില്‍ തെളിയും മേഘം…' എന്ന പാട്ടും ഹിറ്റായി.
മൂന്ന് മലയാള സിനിമകളാണ് ഇപ്പോള്‍ അപര്‍ണയുടെ കൈയ്യിലുള്ളത്. തൃശവപേരൂര്‍ ക്ലിപ്തം, സര്‍വ്വോപരി പാലക്കാരന്‍, സണ്‍ഡേ ഹോളിഡേ എന്നിവയാണ് ചിത്രങ്ങള്‍. ഇതില്‍ തൃശവപേരൂര്‍ ക്ലിപ്തം എന്ന ആസിഫ് അലി ചിത്രത്തില്‍ ഓട്ടോ െ്രെഡവറായിട്ടാണ് അപര്‍ണ എത്തുന്നത്
https://www.facebook.com/Malayalivartha

























