കുഞ്ഞുമകള്‍ക്ക് സമ്മാനവുമായി നിവിന്‍ പോളി!!

മലയാളത്തിലെ യുവ സൂപ്പര്‍താരമായ നിവിന്‍ പോളിക്ക് പെണ്‍കുഞ്ഞ് ജനിച്ചത് ഈ അടുത്തിടെയാണ്. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് തനിക്ക് പെണ്‍കുട്ടി ജനിച്ച വിവരം താരം ആരാധകരെ അറിയിച്ചത്. തന്റെ കുഞ്ഞ് മകള്‍ക്ക് നിവിന്‍ സമ്മാനമായി നല്‍കിയത് മിനികൂപ്പര്‍ എസാണ്. ബ്രിട്ടീഷ് വാഹന വാഹന നിര്‍മാണ കമ്പനിയായ മിനിയുടെ കൂപ്പര്‍ എസ് ബിഎംഡബ്ല്യുവിന്റെ ഉടമസ്ഥതയിലുള്ളതാണ്.
നിവിന്‍ തന്നെയാണ് തന്റെ കുഞ്ഞുമകള്‍ക്ക് എന്ന പേരില്‍ മിനി കൂപ്പറിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത് . ഔഡി എ6 സ്വന്തമായുള്ള താരം ഹോണ്ടയുടെ മോട്ടോ ക്രോസ് ബൈക്ക് സിആര്‍എഫ് 450 എക്‌സ് ഉം സ്വന്തമാക്കിയിരുന്നു.
മിനിയുടെ വിഖ്യാത മോഡല്‍ കൂപ്പറിന്റെ രണ്ട് ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്.പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ വെറും 6.7 സെക്കന്റുകള്‍ മാത്രം മതി ഇതിന്. 189 ബിഎച്ച്പി കരുത്തും 1250 ആര്‍പിഎമ്മില്‍ 280 എന്‍എം ടോര്‍ക്കും നല്‍കും. 1998 സിസിയാണ് എന്‍ജിന്‍ കപ്പാസിറ്റി.
https://www.facebook.com/Malayalivartha

























