ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ പ്രണവ് മോഹന്‍ലാല്‍ നായകനായി സിനിമയിലേക്ക്...

താരപുത്രന്‍ സിനിമയിലേക്ക് വരുന്ന വാര്‍ത്തകള്‍ ഒരുപാട് കേട്ടിരുന്നെങ്കിലും അതിന് പൂര്‍ത്തികരണമായിരിക്കുകയാണ്. പ്രണവ് ആദ്യമായി നായകനായി അഭിനയിക്കുന്നത് ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിലായിരിക്കും. വാര്‍ത്ത നേരത്തെ പുറത്ത് വന്നിരുന്നെങ്കിലും വാര്‍ത്തകളിലൊന്നും പൂര്‍ണമായും വ്യക്തത വന്നിരുന്നില്ല. തിരക്കഥ പൂര്‍ത്തിയാവുന്നതോട് കൂടി ഈ വര്‍ഷം തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് ജിത്തു ജോസഫ് പറയുന്നത്. അടുത്തിടെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ ജിത്തു ജോസഫ് പ്രണവിനെക്കുറിച്ചും സിനിമയെക്കുറിച്ചും പറയുന്നത്.
പ്രണവ് മോഹന്‍ലാല്‍ നായകനായി സിനിമയിലേക്ക് എത്താന്‍ പോവുകയാണ്. ഒരുപാട് കാലമായി ആരാധകര്‍ കാത്തിരുന്ന വാര്‍ത്തയായിരുന്നു ഇത്. സിനിമയുടെ ചിത്രീകരണവും മറ്റും ഈ വര്‍ഷം തന്നെ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍. താരജാഡയില്ലാത്ത താരപുത്രന്‍ എന്ന പേരിലാണ് പ്രണവ് അറിയപ്പെടുന്നത്. താരരാജാവിന്റെ മകനായി ജനിച്ചതെങ്കിലും അതിന്റെ ജാഡയൊന്നും കാണിക്കാതെ സാധാരണക്കാരില്‍ സാധാരണക്കാരനായി ജീവിക്കാന്‍ ആഗ്രഹിക്കുന്ന ആളാണ് പ്രണവ്.
പ്രണവിന് സ്വന്തമായി കാഴ്ചപാടുകളുണ്ട്. അതിലുടെയാണ് പ്രണവ് ജീവിക്കുന്നതും. എല്ലാവരില്‍ നിന്നും വ്യത്യസ്തനായിരിക്കാന്‍ പ്രണവ് ശ്രദ്ധിക്കുന്ന രീതിയിലാണ് പ്രണവ് ജീവിക്കുന്നത്. ഇപ്പോഴുള്ള തലമുറ പ്രണവിനെ പോലെയുള്ള വ്യക്തികളെ കണ്ടു പഠിക്കാനുണ്ടെന്നാണ് ജിത്തു ജോസഫ് പറയുന്നത്. ബൈക്കിനും മറ്റ് ആഡംബര ജീവിതത്തിനും പ്രധാന്യം കൊടുക്കുന്ന തലമുറയാണ് ഇന്നുള്ളത്. എന്നാല്‍ പ്രണവിന്റെ യാത്രകള്‍ ബസ്സിലും മറ്റുമാണ്. അത്തരത്തില്‍ ഇന്നത്തെ യുവതലമുറ പ്രണവിനെ കണ്ടു പഠിക്കാന്‍ ചില കാര്യങ്ങളുണ്ടെന്നും സംവിധായകന്‍ പറയുന്നു.

നിലവിലെ സൂപ്പര്‍സ്റ്റാറുകളുടെ മക്കളെല്ലാം സിനിമയില്‍ സജീവമായിരിക്കുകയാണ്. ദുല്‍ഖര്‍ സല്‍മാന്‍ കൂടി സിനിമയിലേക്ക് എത്തിയതോടെ പ്രണവിന്റെ വരവിന് വേണ്ടിയായിരുന്നു എല്ലാവരും കാത്തിരുന്നത്. സിനിമയുടെ അണിയറയില്‍ പ്രണവ് സജീവമായിരുന്നെങ്കിലും അഭിനയിക്കാന്‍ തീരുമാനിച്ചപ്പോള്‍ പല കഥകള്‍ കേട്ടതിന് ശേഷം നല്ല കഥയുണ്ടോന്ന് ചോദിച്ച് പ്രണവ് തന്നെ സമീപിച്ചതെന്നും ജിത്തു പറയുന്നു. പ്രണവ് അഭിനയിക്കാന്‍ പോവുന്ന സിനിമയെക്കുറിച്ച് കൂടുതല്‍ കാര്യങ്ങളൊന്നും പുറത്ത് വിടാനായിട്ടില്ല. ചിത്രത്തില്‍ ആരെക്കെ അഭിനയിക്കുമെന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാവാത്തതാണ് കഥപാത്രങ്ങളെ തീരുമാനിക്കാത്തതെന്നും സംവിധായകന്‍ പറയുന്നു. നായികയുടെ കാര്യത്തിലും തീരുമാനം ഒന്നുമായിട്ടില്ല.

https://www.facebook.com/Malayalivartha

























