ടെലിവിഷന്‍ സീരിയലുകളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകര്‍ക്ക് പരിചിതയായ ശ്രീലയയുടെ മനസമ്മതം കഴിഞ്ഞു

സിനിമാ - സീരിയല്‍ ലോകത്ത് ഇത് വിവാഹ സീസണാണെന്ന് തോന്നുന്നു. ചന്ദനമഴയിലെ നായികയുടെയും വില്ലത്തിയുടെയുമൊക്കെ വിവാഹം അടുത്തിടെയാണ് നടന്നത്. ഇപ്പോഴിതാ മൂന്ന് മണിയിലെ കുട്ടിമണിയുടെ മനസ്സമ്മതവും കഴിഞ്ഞിരിയ്ക്കുന്നു. നടി ശ്രുതി ലക്ഷ്മിയുടെ സഹോദരിയാണ് കുട്ടുമാണിയെ അവതരിപ്പിയ്ക്കുന്ന ശ്രീലയ. കണ്ണൂരില്‍ വച്ചാണ് ശ്രീലയയുടെയും നിവില്‍ ചാക്കോയുടെയും മനസമ്മതം നടന്നത്. ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു.. ഫോട്ടോകള്‍ കാണാം..
നടി ലിസിയുടെ മകളായ ശ്രീലയ കുട്ടിയും കോലും എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്ത് എത്തുന്നത്. തുടര്‍ന്ന് മാണിക്യം, കമ്പാര്‍ട്ട്മെന്റ് എന്നീ സിനിമകളിലും അഭിനയിച്ചു പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ലയയെ പ്രേക്ഷകര്‍ക്ക് സുപരിചിതയാക്കിയത് ടിവി സീരിയലുകളാണ്. മഴവില്‍ മനോരമയിലെ ഭാഗ്യദേവത എന്ന സീരിയലിലൂടെയാണ് മിനിസ്‌ക്രീനിലെത്തുന്നത്. സീരിയലിലെ ഭാഗ്യലക്ഷ്മി എന്ന കഥാപാത്രമായി മാറിയപ്പോള്‍ ലയ എന്ന സ്വന്തം പേര് പോലും താന്‍ മറന്നു പോയി എന്ന് നടി പറഞ്ഞിരുന്നു.
ഭാഗ്യദേവതയ്ക്ക് ശേഷം കണ്‍മണി, മൂന്ന് മണി എന്നീ സീരിയലുകളിലും ലയ കേന്ദ്ര കഥാപാത്രമായി എത്തി. മൂന്ന് മണിയിലെ കുട്ടിമാണി എന്ന കഥാപാത്രമായിട്ടാണ് ഇപ്പോള്‍ കുടുംബ പ്രേക്ഷകര്‍ക്ക് ലയയെ പരിചയം. ഭാഗ്യദേവത എന്ന സീരിയലില്‍ വന്നത് മുതല്‍ ശ്രീലയയെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാക്കിയത് നടിയുടെ വിടര്‍ന്ന കണ്ണുകളാണ്. കണ്ണുകള്‍ കൊണ്ടാണ് അഭിനയിക്കുന്നതെന്ന് തുടക്കത്തില്‍ ആരാധകര്‍ പറയുമായിരുന്നു എന്ന് നടി തന്നെ പറയുന്നു.
വളരെ ആര്‍ഭാടമായിട്ടാണ് ലയയുടെയും നിവില്‍ ചാക്കോയുടെയും മനസ്സമത ചടങ്ങ് നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ പങ്കെടുത്തു. മനസ്സമ്മതത്തിന് വേണ്ടി അണിഞ്ഞൊരുങ്ങിയപ്പോള്‍ ശ്രീലയ കുറച്ചുകൂടെ സുന്ദരിയായിരുന്നു. ശ്രീലയയുടെ മനസ്സമ്മതത്തിന് സഹോദരി ശ്രുതി ലക്ഷ്മിയും ആകര്‍ഷണമായി. മൂന്ന് മണി എന്ന സീരിയല്‍ കാണുന്നവര്‍ പറയും, ശ്രീലയ എക്സ്പ്രഷന്‍ ക്വീന്‍ ആണെന്ന്.. അത് മനസ്സമ്മതത്തിനും കാണാന്‍ കഴിഞ്ഞു.



https://www.facebook.com/Malayalivartha

























