നടന്‍ സിജു വില്‍സന് ഇത് ഹാപ്പി വെഡ്ഡിങ്

പ്രേമം എന്ന ചിത്രത്തിലൂടെ വന്ന് പിന്നീട് ഹാപ്പി വെഡ്ഡിങ് എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയ നടന്‍ സിജു വില്‍സണ് പ്രണയസാഫല്യം. പ്രണയിനിയായ ശ്രുതിയാണ് വധു. വീട്ടുകാരുടെ സമ്മതത്തോടെ അക്ഷരാര്‍ത്ഥത്തില്‍ ഹാപ്പി വെഡ്ഡിങ് ആയിരുന്നു സിജുവിന്റേത്. ശ്രുതി ഹിന്ദുവാണ്. ഇരുവരുടെയും മതാചാര പ്രകാരമായിരുന്നു വിവാഹം നടന്നത്.
രാവിലെ ഹിന്ദു ആചാരപ്രകാരവും പിന്നീട് ക്രിസ്ത്യന്‍ ആചാരപ്രകാരവും വിവാഹം നടന്നു. ആലുവയിലെ സെന്റ് ഡൊമിനിക് ചര്‍ച്ചില്‍ വച്ചായിരുന്നു ക്രിസ്ത്യന്‍ ആചാരപ്രകാരമുളള വിവാഹ ചടങ്ങുകള്‍. നേരം, പ്രേമം എന്നീ സിനിമകളിലൂടെവന്ന് പിന്നീട് ഹാപ്പിവെഡ്ഡിങ് എന്ന ഹിറ്റ് സിനിമയോടെയാണ് സിജു മലയാളികള്‍ക്ക് സുപരിചിതനാവുന്നത്. പ്രേമത്തില്‍ സിജുവിന്റെ 'ജോജോ' എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. കട്ടപ്പനയിലെ ഋത്വിക്‌റോഷനാണ് സിജുവിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം.



https://www.facebook.com/Malayalivartha

























