ആദ്യം ക്ഷേത്രത്തില്‍ വച്ച് താലി ചാര്‍ത്തി; പിന്നെ പള്ളിയില്‍ വച്ച് മിന്നുകെട്ടി; സിജു വില്‍സണ് ഹാപ്പി വെഡ്ഡിംഗ്

യുവനടന്‍ സിജു വില്‍സണ് ഹാപ്പി വെഡ്ഡിംഗ്. പ്രേമം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനാകുകയും ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെ താരനിരയിലേക്ക് ഉയരുകയും ചെയ്ത സിജു വില്‍സണ്‍ വിവാഹിതനായി. പ്രണയിനിയായ ശ്രുതിയെയാണ് സിജു ജീവിതസഖിയാക്കിയത്.
ശ്രുതി ഹിന്ദുമത വിശ്വാസിയാണ്. ഇരുവരുടെയും മതാചാര പ്രകാരം വിവാഹ ചടങ്ങുകള്‍ നടന്നു. രാവിലെ ഹിന്ദു ആചാര പ്രകാരം ക്ഷേത്രത്തില്‍ വച്ച് ശ്രുതിയെ താലികെട്ടിയ സിജു പിന്നീട് ക്രിസ്ത്യന്‍ ആചാര പ്രകാരം ആലുവ സെന്റ് ഡൊമനിക്‌സ് പള്ളിയില്‍ വച്ച് ക്രിസ്ത്യന്‍ ആചാര പ്രകാരവും വിവാഹ ചടങ്ങുകള്‍ നടത്തി.
നിവിന്‍ പോളിക്കൊപ്പം മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെയാണ് സിജു സിനിമയില്‍ എത്തിയത്. പ്രേമത്തിലെ ജോജോ എന്ന കഥാപാത്രം സിജുവിനെ ശ്രദ്ധേയനാക്കി. ഹാപ്പി വെഡ്ഡിംഗ് എന്ന ഹിറ്റ് ചിത്രമാണ് സിജുവിനെ താരനിരയിലേക്ക് ഉയര്‍ത്തിയത്.
https://www.facebook.com/Malayalivartha

























