തമിഴിലും തെലുങ്കിലും അഭിനയിക്കാന്‍ റിമ റെഡി

തമിഴിലും തെലുങ്കിലും അഭിനയിക്കാന്‍ തയ്യാറാണെന്ന് റിമ കല്ലിങ്കല്‍. ഭാഷയല്ല, അവസരങ്ങളാണ് പ്രധാനം. സംതൃപ്തി തരുന്ന വേഷമാണെങ്കില്‍ ഏത് ഭാഷയിലും ജോലി ചെയ്യാന്‍ ഒരുക്കമാണ്. ഇവിടെ വേണ്ടത്ര അവസരങ്ങള്‍ കിട്ടാതാകുമ്പോള്‍, നല്ല പ്രതിഫലം അന്യഭാഷകളില്‍ നിന്ന് ലഭിക്കുമ്പോള്‍ ആരാണ് വേണ്ടെന്ന് വയ്ക്കുന്നത്. നയന്‍താരയുടെ കാര്യം തന്നെ താരം ചൂണ്ടിക്കാട്ടി. നയന്‍സ് മലയാളത്തില്‍ മാത്രം ഉറച്ച് നിന്നിരുന്നെങ്കില്‍ ഇന്നത്തെ താരപദവിയും വളര്‍ച്ചയും സ്വന്തമാക്കാന്‍ കഴിയുമോ. തെന്നിന്ത്യയില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിലധികമായി നയന്‍സ് നമ്പര്‍ വണ്‍ നായികയായി നില്‍ക്കുന്നു.
കീര്‍ത്തി സുരേഷിന്റെ വളര്‍ച്ചയും നമ്മുടെ മുന്നിലെ ഉദാഹരണമാണ്. തമിഴില്‍ എത്തി രണ്ട് വര്‍ഷം പൂര്‍ത്തിയാകും മുമ്പ് അവിടുത്തെ മുന്‍നിര നായകന്‍മാരോടൊപ്പം കീര്‍ത്തി അഭിനയിക്കുന്നു. വിക്രംപ്രഭു, വിജയ്, സൂര്യ, ശിവ കാര്‍ത്തികേയന്‍ എന്നിവരുടെയെല്ലാം നായികയായി. ഇപ്പോ വിക്രമിന്റെ നായികയാകാന്‍ പോകുന്നു. അതും ഹരിയുടെ സ്വാമി രണ്ടില്‍. വിക്രം അച്ഛനും മകനുമായാണ് അഭിനയിക്കുന്നത്. തൃഷയാണ് മറ്റൊരു നായിക. തൃഷയെ പോലുള്ള നായികയ്‌ക്കൊപ്പം തുല്യമായ വേഷമാണ് കീര്‍ത്തി ചെയ്യുന്നത്. അത് ചെറിയകാര്യമല്ല. കീര്‍ത്തി മലയാളത്തില്‍ മാത്രം ഒതുങ്ങിയിരുന്നെങ്കിലോ.
ക്ലിന്റ് എന്ന ചിത്രത്തിലാണ് റിമ അവസാനം നായികയായി അഭിനയിച്ചത്. ഒരു കൊച്ചുകുട്ടിയുടെ അമ്മയുടെ വേഷമാണ്. ഉണ്ണിമുകുന്ദനാണ് നായകന്‍. ആരാണ് നായകന്‍ എന്ന് നോക്കിയല്ല താന്‍ അഭിനയിക്കുന്നതെന്നും റിമ പറഞ്ഞു. ക്ലിന്റ് യഥാര്‍ത്ഥ സംഭവകഥയെ ആസ്പദമാക്കിയാണ് ചെയ്തത്. ഹരികുമാറാണ് സംവിധായകന്‍. പട്ടണം റഷീദാണ് മേക്കപ്പ്മാന്‍. അതൊക്കെ നോക്കിയാണ് ആ സിനിമ തെരഞ്ഞെടുത്തതെന്നും റിമ കല്ലിങ്കല്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























