ടേക്ക് ഓഫില്‍ ലഭിച്ചത് പുരുഷതാരങ്ങളെക്കാള്‍ കുറഞ്ഞ വേതനമെന്ന് പാര്‍വതി

നടിമാര്‍ക്കെന്നും തുടര്‍ച്ചയായ അവഗണ മാത്രം. ടേക്ക് ഓഫില്‍ നടി പാര്‍വതിയ്ക്ക് ലഭിച്ചത് പുരുഷ സഹതാരങ്ങളെക്കാള്‍ കുറഞ്ഞ വേതനം. ചിത്രത്തില്‍ മുഴുനീള കഥാപാത്രം ചെയ്ത പാര്‍വതിയ്ക്ക് ഒപ്പം അഭിനയിച്ച പുരുഷ താരങ്ങളുടെ വേതനവുമായ് താരതമ്യം ചെയ്ത് നോക്കുമ്പോള്‍ കുറഞ്ഞ വേതനമാണ് ലഭിച്ചതെന്നാണ് പാര്‍വതിയുടെ വെളിപ്പെടുത്തല്‍. മാധ്യമ പ്രവര്‍ത്തകയും നടന്‍ പൃഥ്വിരാജിന്റെ ഭാര്യയുമായ സുപ്രിയ മേനോന്‍ ഹഫിങ്ങ്ടണ്‍ പോസ്റ്റിലെഴുതിയ കോളത്തിലാണ് പാര്‍വതിയ്ക്ക് പുരുഷ സഹതാരങ്ങളേക്കാള്‍ കുറഞ്ഞ വേതനമാണ് ലഭിച്ചതെന്ന് പറയുന്നത്.
എഡിറ്റര്‍ എന്നനിലയില്‍ പേരെടുത്ത മഹേഷ് നാരായണന്‍ ആദ്യമായി സംവിധാനം ചെയ്ത 'ടേക്ക് ഓഫില്‍ പാര്‍വതിക്കൊപ്പം കുഞ്ചാക്കോ ബോബന്‍, അസിഫ് അലി, ഫഹദ് ഫാസില്‍ എന്നിവരും അണിനിരന്നിരുന്നു. ഇറാഖിലെ തിക്രിത്തില്‍ വിമതരുടെ പിടിയിലായി ആശുപത്രികളില്‍ ബന്ദികളാക്കപ്പെട്ട നഴ്‌സുമാരുടെ ജീവിതം പശ്ചാത്തലമാക്കിയ ചിത്രത്തില്‍ പാര്‍വതിയുടെ പ്രകടനം ഏറെ ചര്‍ച്ചയായിരുന്നു. ബോക്‌സ് ഓഫീസില്‍ മികച്ച കളക്ഷന്‍ നേടിയ സിനിമയുമായിരുന്നു ടേക്ക് ഓഫ്.
മലയാള സിനിമയില്‍ നായകന്മാരും നായികമാരും തമ്മില്‍ വലിയ അന്തരമാണുള്ളത്. സിനിമയില്‍ അറുപത് വയസ്സുള്ള നായകന് 20 വയസ്സുള്ളവരെ നായികയെ കാസ്റ്റ് ചെയ്യുന്നു. അതുപോലെ തന്നെ 60 വയസ്സുള്ള നായകന്റെ അമ്മയുടെ റോള്‍ ചെയ്യുന്നത് 50 വയസ്സുള്ള നടിയാണെന്ന സിനിമാ താരം റിമ കല്ലിങ്കലിന്റെ പ്രതികരണവും സുപ്രിയയുടെ ലേഖനത്തിലുണ്ട്. മലയാള സിനിമയില്‍ പുതുതായി രൂപപ്പെട്ട സംഘടനയായ വുമണ്‍ ഇന്‍ മലയാളം സിനിമാ കളക്ടീവ് എന്ന സംഘടനയെക്കുറിച്ച് ഹഫിങ്ങ്ടണ്‍ പോസ്റ്റിലെഴുതിയ ലേഖനത്തിലാണ് പാര്‍വതിയുടെ പ്രതികരണം സുപ്രിയ രേഖപ്പെടുത്തിയിരുക്കുന്നത്.
https://www.facebook.com/Malayalivartha

























