സൂപ്പര്‍ താരം ജയന്‍ ഹെലികോപ്റ്റര്‍ അപടകത്തില്‍ കൊല്ലപെട്ടത് സത്യമോ? വെളിപ്പെടുത്തലുമായി സംവിധായകന്‍

ജനപ്രിയ നായകനായിരുന്ന ജയന്റെ ദാരുണാന്ത്യത്തിനു ശേഷം ധാരാളം ഊഹാപോഹങ്ങള്‍ നാട്ടില്‍ പ്രചരിച്ചിരുന്നു. ജയന്‍ അമേരിക്കയില്‍ ജീവിക്കുന്നു എന്നും സന്യാസിയായി എന്നും അമ്മയ്ക്ക് ഇപ്പോഴും കത്തുകള്‍ എഴുതുമെന്നും എല്ലാം അഭ്യൂഹങ്ങള്‍ പ്രചരിച്ചിട്ടുണ്ട്. അന്ന് ആ ഹെലികോപ്റ്റര്‍ അപടകസമയത്ത് ലൊക്കേഷനിലുണ്ടായിരുന്ന ജയനെ ആശുപത്രിയിലെത്തിച്ചവരില്‍ പ്രധാനിയും കോളിളക്കത്തിന്റെ സഹസംവിധായകനുമായിരുന്ന പ്രസിദ്ധ സംവിധായകന്‍ ഇപ്പോള്‍ പ്രവാസിയായ സോമന്‍ അമ്പാട്ട്.
അന്നത്തെ സംഭവങ്ങളോടൊപ്പം തന്റെ സിനിമാ ജീവിതത്തെപ്പറ്റിയും ഓര്‍ക്കുന്നു. മദ്രാസില്‍ നിന്നും അല്‍പമകലെ ഉപേക്ഷിക്കപ്പെട്ട ഒരു എയര്‍പോര്‍ട്ടില്‍ വച്ചാണ് ഡയറക്ടര്‍ പിഎന്‍ സുന്ദരത്തിന്റെ ചിത്രം കോളിളക്കത്തിന്റെ ക്ലൈമാക്‌സ് ചിത്രീകരണം നടന്നത്.അതില്‍ സഹസംവിധായകനായിരുന്നു ഞാന്‍, ഹെലികോപ്റ്ററില്‍ ഒന്നരയാള്‍ പൊക്കത്തില്‍ പിടിച്ച് കയറുന്നതായി അഭിനയിക്കേണ്ട സീന്‍, കോപ്റ്ററില്‍ ചാടിപ്പാടിക്കുക,വിടുക അതായിരുന്നു പ്ലാന്‍ ചെയ്ത ഷോട്ട്.
പക്ഷേ സാഹസീകനായ ജയന്‍ സ്വാഭാവിതയ്ക്കു വേണ്ടി ഹെലികോപ്റ്ററില്‍ പിടിച്ചു കയറി കാല് മുകളിലേക്കിട്ട് ലോക്ക് ചെയ്തു, പക്ഷെ ലോക്ക് റിലീസ് ചെയ്യാന്‍ എന്തു കൊണ്ടോ സാധിച്ചില്ല. ഒരു വശത്തെഭാരം കൊണ്ടോ മറ്റോ ബാലന്‍സ് നഷ്ടപ്പെട്ട കോപ്റ്ററിന്റെ ചിറക് താഴെയിടിച്ചു ഒപ്പം ജയന്റെ തലയുടെ പുറകുവശവും.

പിന്നീട് വേഗം ആശുപത്രിയിലെത്തിക്കാനുള്ള ശ്രമമായി പക്ഷെ അന്ന് മദ്രാസില്‍ പെയ്ത കനത്ത മഴയും ട്രാഫിക്കും ആ യാത്ര താമസിപ്പിച്ചു ആശുപത്രിയിലെത്താന്‍ വളരെ വൈകി.. ആശുപത്രിയില്‍ വേഗമെത്തിയിരുന്നെങ്കില്‍ പ്രതീക്ഷയുണ്ടായിരുന്നു. ICU വില്‍കയറുന്നതു വരെ അദ്ദേഹത്തിന് ജീവനുമുണ്ടായിരുന്നു എന്നത് സത്യമാണ് പക്ഷേ ഒന്നും സംസാരിച്ചിട്ടില്ല എന്നും അദ്ദേഹം പറയുന്നു.
https://www.facebook.com/Malayalivartha

























