മമ്മുട്ടിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്; നായകനാകുന്നത് നിവിന്‍ പോളി

മെഗാ സ്റ്റാര്‍ മമ്മുക്കയുടെ ജീവിതം ഇനി സ്‌ക്രീനിലുടെ കാണം. മമ്മുട്ടിയുടെ ജീവിതം സിനിമയാക്കാന്‍ പോവുകയാണെന്നുള്ള വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിരുന്നു. ജൂഡ് ആന്റണി സംവിധാനം ചെയ്യാന്‍ പോവുന്ന ചിത്രം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹ്രസ്വചിത്രമായി ജൂഡ് ആന്റണി തന്നെ തയ്യാറാക്കിയിരുന്നു. മമ്മുട്ടിയുടെ ജീവിതം വെള്ളിത്തിരയിലെത്തുമ്പോള്‍ നിവിന്‍ പോളിയായിരുക്കും മമ്മുക്കയുടെ വേഷം അഭിനയിക്കുന്നത്. മുമ്പ് മമ്മുക്കയുടെ ജീവിതം നക്ഷത്രങ്ങളുടെ രാജകുമാരന്‍ എന്ന പേരില്‍ ഹ്രസ്വചിത്രമായി നിര്‍മ്മിച്ചിരുന്നു. അതിന് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ തന്നെയാണ് പുതിയ സിനിമയുമായി രംഗത്തെത്തുന്നത്.
സിനിമ ജൂഡ് ആന്റണി നിര്‍മ്മിച്ച ഹ്രസ്വചിത്രത്തിന്റെ പുനാരാവിഷ്‌കരണം ആയിരിക്കുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകളില്‍ പറയുന്നത്. മമ്മുട്ടിയുടെ ജീവിതം വെള്ളിത്തിരയിലെത്തുമ്പോള്‍ നായകനായി എത്തുന്നത് ആരാണെന്നുളളതായിരുന്നു എല്ലാവര്‍ക്കും അറിയാനുണ്ടായിരുന്ന കാര്യം. നിവിന്‍ പോളിയായിരിക്കും മൊഗസ്റ്റാറിന്റെ വേഷത്തിലെത്തുന്നത്.
https://www.facebook.com/Malayalivartha

























