'സ്വാതി കൊലൈ വഴക്ക്'... മകളെ കുറിച്ചുള്ള സിനിമ നിരോധിക്കണമെന്ന ആവശ്യവുമായി സ്വാതിയുടെ കുടുംബം

'സ്വാതി കൊലൈ വഴക്ക്' എന്ന പേരില്‍ ഒരുങ്ങുന്ന സിനിമയ്‌ക്കെതിരെ സ്വാതിയുടെ കുടുംബം. സ്വാതിയുടെ അച്ഛന്‍ സന്താനഗോപാലകൃഷ്ണന്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്.
സിനിമയുടെ സംവിധായകന്‍ രമേഷ് സെല്‍വന്‍ തങ്ങളുടെ അനുവാദത്തോടുകൂടിയല്ല സിനിമ എടുത്തത്, മാത്രമല്ല സിനിമയില്‍ തന്റെ മകളെ മോശമായി ചിത്രീകരിക്കാന്‍ സാധ്യതയുണ്ടെന്നും സന്താനഗോപാലകൃഷ്ണന്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
അടുത്ത ആഴ്ച റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ നേരത്തേ ഇറങ്ങിയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണ്‍ 24 നാണ് ചെന്നൈ റെയില്‍വെ സ്‌റ്റേഷനില്‍ വച്ചാണ് ഇന്‍ഫോസിസ് ജീവനക്കാരിയായ സ്വാതി കൊലചെയ്യപ്പെട്ടത്. കൊലപാതകി രാംകുമാറിനെ പോലീസ് പിടികൂടിയിരുന്നെങ്കിലും ആത്മഹത്യയ്ക്ക് ശ്രമിച്ച ഇയാള്‍ പിന്നീട്മരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























