ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ അണിയറയില്‍ ഒരുങ്ങുന്നു

ചലച്ചിത്ര നിരൂപണ കലയ്ക്ക് മലയാളത്തിലേക്ക് ദേശീയ അവാര്‍ഡ് എത്തിച്ച വിജയകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ അണിയറയില്‍ ഒരുങ്ങുന്നു. സോമ ക്രീയേഷന്‍സിന്റെ ബാനറില്‍ ബേബി മാത്യു സോമതീരമാണ് ചിത്രം നിര്‍മിക്കുന്നത്. മനുഷ്യ ബന്ധം പ്രകൃതിയോടുള്ള ബന്ധം ഇവയെല്ലാം ചിത്രത്തില്‍ ചര്‍ച്ചയാകുന്നു. കോട്ടൂര്‍, പേപ്പാറ, തുടങ്ങിയവയായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.
പ്രൊഫസര്‍ അലിയാര്‍, നന്ദു, നീന കുറുപ്പ്, കലാധരന്‍, തുടങ്ങിയവര്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ ആകര്‍ഷണമെന്നത് ക്യാമറയെ ആദ്യമായി അഭിമൂഖീകരിക്കുന്ന നാല്പതോളം കുട്ടികളാണ്. കുട്ടികളുടെ കഥ പറയുന്ന ചിത്രങ്ങള്‍ക്ക് അഭാവം നേരിടുന്ന മലയാളത്തില്‍ ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ വേറിട്ട ഒരു അനുഭവമായിരിക്കും വിജയകൃഷ്ണന്റെ മകന്‍ യദു വിജയകൃഷ്ണനാണ് സിനിമയില്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.
എഡിറ്റര്‍- ടി കെ അനീഷ്‌കുമാര്‍, പ്രോജക്ട് ഡിസൈനര്‍- മുഹമ്മദ് ഷാ, സ്റ്റില്‍ ഫോട്ടോഗ്രാഫി- ജി ആര്‍ ദാസ്, കലാസംവിധാനം- അനില്‍ കാട്ടാക്കട, പ്രൊഡക്ഷന്‍ കോണ്‍ഡ്രോളര്‍- ശ്യാം പി സുന്ദര്‍, അസോസിയേറ് ഡയറക്ടര്‍- രമേശ് ഗോപാല്‍, അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍- സായി കൃഷ്ണ ആര്‍ പി, ബിന്‍ഷ ബി ഷറഫ്, ജയരാജ് എസ്.
https://www.facebook.com/Malayalivartha