സിനിമ ടിക്കറ്റ് നിരക്ക് ഉയരും; സിനിമ മേഖല പ്രതിസന്ധിയിലാകും, ജിഎസിടിക്കെതിരെ സിനിമ രംഗം!

ചരക്കുസേവന നികുതി നടപ്പിലാക്കുന്നതോടെ സിനിമ മേഖലയും പ്രതിസന്ധിയിലാകുമെന്ന് അണിയറ പ്രവര്‍ത്തകര്‍. ടിക്കറ്റിന് നിലവില്‍ സര്‍ക്കാര്‍ ഈടാക്കുന്ന ഇരുപത്തഞ്ച് ശതമാനം നികുതി ജിഎസ്ടി നടപ്പിലാക്കുന്നതോടെ അന്‍പത്തി മൂന്ന് ശതമാനമാകും. വിനോദനികുതി ഇരട്ടിയാകുന്നതിനൊപ്പം നിര്‍മാണച്ചെലവും വര്‍ധിക്കുമെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
ഇളവ് നല്‍കിയില്ലെങ്കില്‍ സിനിമാ ചിത്രീകരണം ഉള്‍പ്പെടെ നിര്‍ത്തിയുള്ള സമരപരിപാടികള്‍ തുടങ്ങുമെന്നറിയിച്ച് ഫെഫ്ക ഭാരവാഹികള്‍ ധനമന്ത്രിക്ക് നിവേദനം നല്‍കി. ബിഗ് ബജറ്റ് ചിത്രങ്ങള്‍ക്ക് ജിഎസ്ടി പ്രതിസന്ധിയാകില്ല. എന്നാല്‍ തകര്‍ച്ചയില്‍ നിന്ന് കരകയറിത്തുടങ്ങിയ മലയാള സിനിമ വ്യവസായത്തെ നശിപ്പിക്കുന്നതിനേ ജിഎസ്ടി ഉപകരിക്കൂ. അന്യഭാഷാ ചിത്രങ്ങള്‍ക്ക് മാത്രം നികുതി ഈടാക്കുന്ന ഇതര സംസ്ഥാനങ്ങളിലെ രീതി കേരളത്തിലും നടപ്പിലാക്കണമെന്ന് നിവേദനത്തില്‍ വിയക്തമാക്കിയിട്ടുണ്ട്.
ജിഎസ്ടി നടപ്പിലാക്കുന്നതോടെ ടിക്കറ്റ് നിരക്ക് ഉയരും. ചിത്രീകരണത്തിനും വിതരണത്തിനും തീയറ്റര്‍ നടത്തിപ്പിനും പ്രതിസന്ധിയുണ്ടാക്കും. തീയറ്ററിലെത്താന്‍ പ്രേക്ഷകനും നല്ല സിനിമയുണ്ടാക്കാന്‍ നിര്‍മാതാക്കളും മടിയ്ക്കുമെന്നും സിനിമ പ്രവര്‍ത്തകര്‍ പറയുന്നു. പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ സിനിമാചിത്രീകരണം ഉള്‍പ്പെടെ നിര്‍ത്തിയുള്ള സമരത്തെക്കുറിച്ച് ആലോചിക്കേണ്ടി വരുമെന്നാണ് ധനമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ സിനിമ പ്രവർത്തകർ വ്യക്തമാക്കയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























