മിത്രാ കുര്യന്‍ തിരിച്ചുവരുന്നു

വിവാഹ ശേഷം അഭിനയം ഉപേക്ഷിച്ച നടി മിത്രാകുര്യന്‍ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുന്നു. കവടിയും വിത്തും എന്ന ചിത്രത്തില്‍ തമിഴ് നടന്‍ ശ്രീകാന്തിന്റെ നായികയായാണ് രണ്ടാം വരവ്. നവാഗതനായ അരുണ്‍ നിശ്ചലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നയന്‍താരയുടെ ബന്ധുവായ മിത്ര നയന്‍താരയും മോഹന്‍ലാലും ജോഡികളായ വിസ്മയത്തുമ്പത്തിലൂടെയാണ് സിനിമയിലെത്തിയത്. പിന്നീട് മംമ്തയ്‌ക്കൊപ്പം മയൂഖത്തില്‍ അഭിനയിച്ചു. മാന്നാര്‍ മത്തായി സ്പീക്കിംഗിന്റെ തമിഴ് പതിപ്പായ സാധുമിരണ്ടാല്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചതാണ് വഴിത്തിരിവായത്. അങ്ങനെ ഗുലുമാല്‍ എന്ന സിനിമയില്‍ നായകിയായി.
പക്ഷെ, സിദ്ധിഖിന്റെ ബോഡിഗാര്‍ഡിലൂടെയാണ് ശ്രദ്ധേയയായത്. പിന്നീട് ചിത്രം തമിഴില്‍ കാവലന്‍ എന്ന പേരില്‍ റീമേക്ക് ചെയ്തപ്പോഴും അഭിനയിച്ചു. മോഹന്‍ലിലിനൊപ്പം ഗ്രാന്റ്മാസ്റ്റര്‍, ലേഡീസ് ആന്റ് ജെന്റില്‍മാന്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. ലേഡീസ് ആന്റ് ജെന്റില്‍മാന്റെ സെറ്റില്‍ വെച്ചാണ് വില്യം ഫ്രാന്‍സിസുമായുള്ള പ്രണയവാര്‍ത്ത പുറത്താകുന്നത്. രണ്ട് വര്‍ഷം മുമ്പായിരുന്നു വിവാഹം. പ്രശസ്ത കീബോര്‍ഡ് പ്ലയര്‍ സ്റ്റീഫന്‍ ദേവസിയുടെ ട്രൂപ്പിലെ കലാകാരനാണ് വില്യം. സ്‌റ്റേജ്‌ഷോയ്ക്കിടെയാണ് മിത്ര വില്യത്തെ പരിചയപ്പെടുന്നത്. പെരുമ്പാവൂര്‍ സ്വദേശിയായ മിത്ര ഇപ്പോള്‍ തൃശൂരാണ് താമസിക്കുന്നത്

പാലക്കാടും ഗോവയിലുമാണ് കവടിയും വിത്തും ചിത്രീകരിക്കുന്നത്. സുധീര്‍ കരമന, ശ്രീജിത്ത് രവി, മനോജ് ഗിന്നസ് എന്നിവരാണ് മറ്റ് താരങ്ങള്‍. ഹീറോയ്ക്ക് ശേഷം ശ്രീകാന്ത് മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണ്. ഇതിന് ശേഷം തുടര്‍ന്നും അഭിനയിക്കുമോ എന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് മിത്ര പറഞ്ഞു.

https://www.facebook.com/Malayalivartha
























