പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ വീണ്ടും ജേണലിസ്റ്റാകുന്നു

ബിബിസിയില്‍ നിന്ന് രാജിവച്ച് പൃഥ്വിരാജിന്റെ ഭാര്യാ പദവിയിലേക്ക് ഒതുങ്ങിയ സുപ്രിയ വീണ്ടും മാധ്യമ പ്രവര്‍ത്തകയുടെ വേഷം അണിഞ്ഞു. ഹഫിങ്ടണ്‍ പോസ്റ്റില്‍ മലയാള സിനിമയിലെ പുതിയ സ്ത്രീ കൂട്ടായ്മയെക്കുറിച്ചാണ് സുപ്രിയ ലേഖനം എഴുതിയിരിക്കുന്നത്.
നടി രേവതി അടക്കമുള്ളവരുമായി സംസാരിച്ചാണ് മലയാള സിനിമയിലെ സ്ത്രീകളുടെ പുതിയ സംഘടനയെക്കുറിച്ച് സുപ്രിയ ലേഖനം തയാറാക്കിയിരിക്കുന്നത്. 'മലയാള സിനിമയില്‍ സ്ത്രീകളുടെ കൂട്ടായ്മ ലിംഗ വിവേചനത്തിനെതിരേ' എന്നാണ് ലേഖനത്തിന്റെ തലക്കെട്ട്.
മലയാള സിനിമ പ്രധാനമായും 'അമ്മ'യുടെയും 'ഫെഫ്ക'യുടെയും നിയന്ത്രണത്തിലാണെന്നും സ്ത്രീകള്‍ക്കും സമത്വം ആവശ്യപ്പെട്ടാണ് പുതിയ സംഘടന പിറവിയെടുത്തിരിക്കുന്നതെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. മലയാള സിനിമയില്‍ നായകനും നായികയും തമ്മില്‍ വലിയ വ്യത്യാസമുള്ളതെന്ന് റിമ കല്ലിങ്കലിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
60 വയസ്സുള്ള നായകന് 20 വയസ്സുള്ള നായിക, 60 വയസ്സുള്ള നായകന്റെ അമ്മയായി 50 വയസ്സുള്ള നായിക എന്നതാണ് സിനിമയുടെ അവസ്ഥയെന്നു റിമാ കല്ലിങ്കല്‍ പറയുന്നതായി സുപ്രിയ ലേഖനത്തില്‍ എഴുതുന്നു. വന്‍ വിജയം നേടിയ ടേക്ക് ഓഫിലെ പ്രധാന കഥാപാത്രമായിട്ടും തനിക്ക് നായക നടന്‍മാരേക്കാള്‍ കുറഞ്ഞ പ്രതിഫലമാണ് കിട്ടിയതെന്നും ലേഖനത്തില്‍ പാര്‍വതി പറയുന്നു.
https://www.facebook.com/Malayalivartha
























