നായികമാരുടെ തടി ഒരു പ്രശ്‌നമാണോ..?

സിനിമാ താരങ്ങളുടെ സിനിമാ വിശേഷങ്ങള്‍ അറിയുന്നതിനെക്കള്‍ ആരാധകര്‍ക്ക് താത്പര്യം അവരുടെ വ്യക്തി ജീവിതത്തെ കുറിച്ച് അറിയാനാണ്. പ്രണയവും വിവാഹവും വിവാഹ മോചനവും കുടുംബ കലഹങ്ങളും.. എന്തിനേറെ നായികമാരുടെ തടി പോലും സംസാര വിഷയമാണ്. സമീപകാലത്ത് പല നായികമാരുടെയും തടി ആഗോള പ്രശ്നമായിട്ടുണ്ട്. ഏറ്റവുമൊടുവില്‍ ശരണ്യ മോഹന്‍ പ്രസവ ശേഷം തടിച്ചതായിരുന്നു വിഷയം. ശരണ്യമാത്രമല്ല.. വിവാഹ ശേഷവും അല്ലാതെയും നായികമാരുടെ തടി പ്രശ്നമായിട്ടുണ്ട്.. സമീപകാലത്ത് ചര്‍ച്ചയായ അത്തരം ചില 'തടി' കഥകളിതാ..
വളരെ ക്യൂട്ടായിട്ടുള്ള നായിക എന്നായിരുന്നു നസ്റിയയെ കുറിച്ച് ഇന്റസ്ട്രിയിലെ സംസാരം. വിവാഹത്തിനും അണിഞ്ഞൊരുങ്ങി സുന്ദരിയായി നസ്റിയ എത്തി. എന്നാല്‍ ആഴ്ചകള്‍ക്കുള്ളില്‍ നസ്റിയ തടിച്ചുരുണ്ടു എന്ന് പറഞ്ഞ് ചില ഫോട്ടോകള്‍ പുറത്ത് വന്നു. ഫഹദുമായുള്ള വിവാഹ ശേഷം നസ്റിയയെ കണ്ടോ.. ഉണ്ടപ്പാറു.. എന്നൊക്കെയായിരുന്നു സോഷ്യല്‍ മീഡിയയിലെ സംസാര ഭാഷ. ഒടുവില്‍ നസ്റിയ തടി കുറച്ചെടുത്തു, പഴയതിലും സുന്ദരിയായി

നസ്റിയയ്ക്ക് പിന്നാലെ സംവൃത സുനിലിന്റെ ചില ചിത്രങ്ങളും പുറത്ത് വന്നു. കല്യാണ ശേഷം എടുത്ത ചിത്രമാണ്.. തടിച്ച മുഖമൊക്കെയായി തനി വീട്ടമ്മയായൊരു ചിത്രം. എന്നാല്‍ വളരെ പഴയ ചിത്രം സോഷ്യല്‍ മീഡിയയില്‍ ആരോ കുത്തിപ്പൊക്കുകയായിരുന്നു. സംവൃതയും ഇപ്പോള്‍ പഴയതിലും സുന്ദരിയാണ്.

വിവാഹ ശേഷം തടി കൂടിയതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമൊടുവില്‍ ചര്‍ച്ചാ വിഷയമായത് ശരണ്യ മോഹനാണ്. ശരണ്യയുടെ തടിയെ പരിഹസിച്ചവര്‍ക്ക് ഭര്‍ത്താവ് വ്യക്തമായ മറുപടി നല്‍കുകയും ചെയ്തു.

അനുഷ്‌കയുടെ തടി കല്യാണം കഴിച്ചത് കൊണ്ടായിരുന്നില്ല. ഇഞ്ചി ഇടിപ്പഴകി എന്ന ചിത്രത്തിന് വേണ്ടിയാണ് അനുഷ്‌ക ഷെട്ടി തടി കൂട്ടിയത്. പിന്നീട് കുറയ്ക്കാന്‍ പ്രയാസമായി. ബാഹുബലിയുള്‍പ്പടെയുള്ള മറ്റ് ചിത്രങ്ങള്‍ക്ക് ഈ തടി പ്രശ്നമായതോടെ വിഷയം ചര്‍ച്ചയായി.

https://www.facebook.com/Malayalivartha
























