കുടുകുടാ ചിരിപ്പിച്ച് പ്രേക്ഷക മനസ്സ് കീഴടക്കിയ ഹാസ്യ നായിക വീണ നായര്‍ മനസുതുറക്കുന്നു

വീണ നായര്‍.. മിനിസ്‌ക്രീനിലൂടെ വന്ന് ബിഗ് സ്‌ക്രീനില്‍ തന്റേതായ അഭിനയ ശൈലി കൊണ്ട് പ്രേക്ഷക മനസ്സ് കീഴടക്കിയ ഹാസ്യ നായിക. അടുത്തറിയുന്ന ആള്‍ക്കാര്‍ പറയും, വീണ ഉണ്ടാകുമ്പോള്‍ അവിടെ വല്ലാത്ത പോസിറ്റീവ് എനര്‍ജിയായിരിയ്ക്കും. എപ്പോഴും തമാശയും പൊട്ടിച്ചിരിയും.
അമൃത ടിവിയിലെ ആനീസ് കിച്ചണ്‍ എന്ന പ്രോഗ്രാമില്‍ വന്നപ്പോഴും വീണ പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ചു. സ്‌ക്രീനില്‍ എന്ന പോലെ ജീവിതത്തിലും എനിക്ക് ചിരിക്കാനാണ് ഇഷ്ടം. കരയാനിഷ്ടമല്ല. കലപില സംസാരിച്ചുകൊണ്ടിരിയ്ക്കും. ആരെങ്കിലും നിര്‍ത്താന്‍ പറഞ്ഞാലേ നിര്‍ത്തൂ. എല്ലാവരും പറയും കീ കൊടുത്ത വണ്ടി പോലെയാണ് ഞാനെന്ന്. മിണ്ടാതിരിക്കാന്‍ എനിക്കറിയില്ല.
എനിക്ക് സിനിമയിലേക്കുള്ള വാതില്‍ തുറന്നത് തട്ടീം മുട്ടീം സീരിയലാണ്. അതിലെ കോകില എന്ന കഥാപാത്രത്തെ കണ്ടിട്ടാണ് വെള്ളിമൂങ്ങയുടെ സംവിധായകന്‍ ജിജു ജേക്കബിന്റെ ഭാര്യ എന്റെ പേര് നിര്‍ദ്ദേശിച്ചത്. പിന്നെ കെപിഎസി ലളിതച്ചേച്ചിയും മഞ്ജു ചേച്ചിയുമൊക്കെ അഭിനയത്തിന്റെ സ്‌കൂളാണ്. അവരില്‍ നിന്ന് ഓരോ ദിവസവും അഭിനയം പഠിച്ചുകൊണ്ടിരിയ്ക്കുകയാണ് ഞാന്‍.

വിവാഹ ശേഷമാണ് ആദ്യ ചിത്രമായ വെള്ളിമൂങ്ങയില്‍ അഭിനയിച്ചത്. അതിനിടയില്‍ കുറേ സീരിയലുകളും ചെയ്തു. കുടുംബ ജീവിതത്തിന് മോശം വരാത്ത രീതിയില്‍ അഭിനയിക്കുന്നതിനോട് യോജിപ്പേയുള്ളൂ. എന്റെ ഭര്‍ത്താവും കുടുംബവും കലാതാത്പര്യമുള്ളതിനൊപ്പം കുറച്ച് ഫോര്‍വേഡായി ചിന്തിക്കുന്നവരുമാണ്. എന്നും അഭിനയിച്ചുകൊണ്ടിരിക്കാന്‍ തന്നെയാണ് ആഗ്രഹം. പിന്നെ കുടുംബ ജീവിതത്തിന്റെ ചില ഘട്ടങ്ങളില്‍ വിട്ടു നിന്നേക്കം. അപ്പോഴും ഒരു ഇടവേള കഴിഞ്ഞ് തിരിച്ചുവരണം എന്ന് തന്നെയാണ് ആഗ്രഹം.

ആനീസ് കിച്ചണില്‍ ആനിയുമായി സംസാരിക്കവെയാണ് തന്റെ പ്രണയ വിവാഹത്തെ കുറിച്ച് വീണ സംസാരിച്ചത്. ഒരു ഫോണ്‍ കോളില്‍ പുതുക്കിയ പരിചയം സൗഹൃദമായും പ്രണയമായും വളര്‍ന്നു. പിന്നെ വിവാഹം.. ഇപ്പോള്‍ വീണ ഒരു കുഞ്ഞിന്റെ അമ്മയാണ്.
https://www.facebook.com/Malayalivartha
























