'വസ്ത്രത്തിന് ഇറക്കം പോരാ'; നടി അമല പോളിനെ ആക്രമിച്ച് സദാചാര വാദികള്‍

സദാചാര വാദികളുടെ അക്രമം ഏറ്റവും കൂടുതല്‍ നടക്കുന്ന സ്ഥലമാണ് സോഷ്യല്‍ മീഡിയ. ഇത്തരക്കാരുടെ അക്രമത്തിനു ഇരയാകുന്നതില്‍ കൂടുതല്‍ പേരും സെലിബ്രിറ്റികളുമായിരിക്കും കഴിഞ്ഞ ദിവസം വരെ ബോളിവുഡ് താരം ദീപിക പദുകോണിന് നേരെയായിരുന്നു അക്രമമെങ്കില്‍ ഇപ്പോൾ ഇത് തെന്നിന്ത്യന്‍ താരം അമലാ പോളിന് നേരെയായിരിക്കുകയാണ്.
സിനിമാ താരങ്ങള്‍ എങ്ങനെ വസ്ത്രം ധരിക്കണമെന്ന് പറഞ്ഞ് കൊടുക്കലാണ് സോഷ്യല്‍ മീഡിയയിലെ 'നേരാങ്ങളമാരുടെയും' 'സദാചാര അധ്യാപകരുടെ'യും പ്രധാന പണി. അടുത്തിടെ ഒരു മാസികയ്ക്കുവേണ്ടി നടത്തിയ ഫോട്ടോഷൂട്ടില്‍ ദീപിക പദുകോണ്‍ ധരിച്ച വസ്ത്രത്തെ ചൊല്ലിയായിരുന്നു വിവാദം. ഫോട്ടോഷൂട്ടിനായി ദീപിക ധരിച്ച വെള്ള ക്രോപ്പ് ടോപ്പിലും ഷോര്‍ട്‌സുമാണ് ഇത്തരക്കാരുടെ സദാചാര മുല്യങ്ങള്‍ക്കെതിരായിരുന്നത്.
എന്നാല്‍ തെന്നിന്ത്യന്‍ താരവും മലയാളിയുമായ അമലാ പോള്‍ ഇന്നലെ തന്റെ ഫേസ്ബുക്ക് പേജിലിട്ട ഫോട്ടോയ്ക്ക് പിന്നിലാണ് കേരളത്തിലെ സദാചാര വാദികള്‍ ഇപ്പോള്‍ ഇറങ്ങിയിരിക്കുന്നത്. വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞുപോയെന്നും ശരീരഭാഗങ്ങള്‍ കാണമെന്നും പറഞ്ഞാണ് ഒരു കൂട്ടം സദാചാരക്കാരുടെ രംഗപ്രവേശം.
മാന്യമായ വേഷം ധരിക്കണമെന്ന ഉപദേശത്തിന് പുറമെ അശ്ലീല കമന്റുകളും ചിത്രത്തിന് കീഴിലുണ്ട്. ഇപ്പോള്‍ ധരിച്ചിരിക്കുന്നത് കൂടി ഒഴിവാക്കിക്കൂടെയെന്ന ചോദ്യവും ഫോട്ടോയ്ക്ക് വന്നിട്ടുണ്ട്. പ്രതിസന്ധികളെ മറികടക്കാന്‍ തന്റെയുള്ളിലെ തീയ്ക്ക് സാധിച്ചെന്ന് പറഞ്ഞ് താരം ഇട്ട ചിത്രത്തിന് നേരെയാണ് ഇത്തരം കമന്റുകളെന്നതാണ് പ്രധാന കാര്യം.
https://www.facebook.com/Malayalivartha
























