മോഹന്‍ലാലിന്റെ ഭീമനെ കാണാന്‍ തെന്നിന്ത്യന്‍ സുന്ദരി അനുഷ്‌കയും കാത്തിരിക്കുന്നു

മോഹന്‍ലാലിന്റെ ഭീമനെ കാണാന്‍ ഇന്ത്യയൊന്നാകെ കാത്തിരിക്കുമ്പോള്‍ തെന്നിന്ത്യന്‍ താര സുന്ദരി അനുഷ്‌കയും കാത്തിരിക്കുകയാണ്. മോഹന്‍ലാലിനെ കുറിച്ച് പറയുമ്പോള്‍ നൂറ് നാവാണ് ഈ സുന്ദരിക്ക്. മഹാഭാരതം ഇറങ്ങിക്കഴിയുമ്പോള്‍ മോഹന്‍ലാല്‍ സര്‍ രാജ്യത്തിന്റെ മുഴുവന്‍ പ്രിയതാരമായി മാറും എന്നാണ് ബാഹുബലി അനുഷ്‌ക്ക പറയുന്നത്.
മഹാഭാരത കഥയ്ക്കും അതിലെ വീര പുരുഷന്മാര്‍ക്കും ഓരോ ഭാരതീയന്റെയും മനസ്സില്‍ ദൈവങ്ങളുടെ സ്ഥാനമാണ്. അതുകൊണ്ട് വെള്ളിത്തരയില്‍ ഈ കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്ന കഥാപാത്രങ്ങളോടും ഈ ആരാധന തോന്നുന്നത് സ്വാഭാവികം. പണ്ട് മഹാഭാരത കഥ ടെലിവിഷന്‍ സീരിയലായി പുറത്തുവന്നപ്പോള്‍, അതില്‍ ശ്രീകൃഷ്ണനായി വന്ന നിതീഷ് ഭരത്വാജിനെയും കര്‍ണനായി വന്ന പങ്കജ് ധീറിനെയുമൊക്കെ ദൈവമായാണ് അന്ന് ആള്‍ക്കാര്‍ ആരാധിച്ചിരുന്നത്.
അതുപോലെ മോഹന്‍ലാല്‍ സര്‍ ഭീമന്‍ എന്ന വീര പുരുഷനെ അവതരിപ്പിക്കുമ്പോള്‍ രാജ്യം നമിക്കുമെന്നാണ് തെന്നിന്ത്യയുടെ താരറാണി പറയുന്നത്. ജ്ഞാനപീഠപുരസ്‌കാരം നേടിയ എംടി വാസുദേവന്‍ നായരുടെ തൂലികയില്‍ വിരിയുന്ന ഭീമനെ കാണാന്‍ എല്ലാവരെയും എന്ന പോലെ ഞാനും ആകാംക്ഷയോടെ കാത്തിരിയ്ക്കുന്നു. മോഹന്‍ലാലെന്ന മഹാനടന്‍ ഭീമനെ അവതരിപ്പിക്കുമ്പോള്‍ അത് ഇന്ത്യന്‍ സിനിമയിലെ മഹാഅത്ഭുതം തന്നെയാകും.
https://www.facebook.com/Malayalivartha
























