ചാനല്‍ പ്രമോഷന് താരങ്ങള്‍ പ്രതിഫലം ചോദിക്കുന്നു

സിനിമകളുടെ ചാനല്‍ പ്രമോഷന് വേണ്ടി ചില താരങ്ങള്‍ പ്രതിഫലം ചോദിക്കുന്നെന്ന് ആക്ഷേപം. മുമ്പ് സിനിമകള്‍ റിലീസാകുമ്പോള്‍ ചാനലുകളില്‍ ഉണ്ടായിരുന്ന തള്ളിക്കയറ്റം ഇപ്പോഴില്ലാത്തതും അതുകൊണ്ടാണ്. ടോക്ക് ഷോയ്ക്ക് പോലും വലിയ തുകയാണ് ആവശ്യപ്പെടുന്നത്. ചാനലുകളുടെ എണ്ണം വര്‍ദ്ധിച്ചതോടെയാണ് ഡിമാന്റ് കൂട്ടിയത്. അഭിനയിച്ച സിനിമകളുടെ പബഌസിറ്റിക്ക് വേണ്ടിയല്ലേ എന്ന് ചോദിച്ചാല്‍ ഇവര്‍ക്ക് മറുപടിയുണ്ടാവില്ല. തമിഴിലും തെലുങ്കിലും കന്നടയിലും ഒന്നുമില്ലാത്ത കീഴ്‌വഴക്കമാണ് മലയാളത്തില്‍ ഉടലെടുത്തിരിക്കുന്നത്.
പ്രമുഖ നടനും നടിയും അഭിനയിച്ച സിനിമ റിലീസാകും മുമ്പ് ഇവര്‍ക്കായി കൊച്ചി ആസ്ഥാനമായ ചാനല്‍ മൂന്ന് ദിവസമാണ് കാത്തിരുന്നത്. ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവില്‍ വരാമെന്ന് ഏറ്റിട്ട് പറ്റിച്ചവരുമുണ്ട്. അതേസമയം കേരളത്തില്‍ തമിഴ് സിനിമകള്‍ റിലീസ് ചെയ്യുമ്പോള്‍ വിജയ്, സൂര്യ, കാര്‍ത്തി, ശിവ കാര്‍ത്തികേയന്‍ തുടങ്ങിയവരെല്ലാം ചെന്നൈയില്‍ നിന്ന് വിമാനം കയറി വരും പ്രമോഷന് വേണ്ടി മാത്രം. ബാഹുബലിയുടെ റിലീസിനോട് അനുബന്ധിച്ച് അനുഷ്‌കയും പ്രഭാസും റാണയും തമന്നയും എല്ലാം കൊച്ചിയിലെത്തി.
അതേസമയം ദുല്‍ഖര്‍, നിവിന്‍, ടോവിനോ എന്നിവര്‍ പ്രമോഷന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യാറില്ല. ദുല്‍ഖറുമായി താരതമ്യപ്പെടുത്തിയാല്‍ മമ്മൂട്ടി ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനത്താണെന്നാണ് ചാനലുകളിലുള്ളവര്‍ വിലയിരുത്തുന്നത്. സഖാവ് റിലീസ് ചെയ്തപ്പോള്‍ നിവിന്‍ പോളി വടക്കന്‍ കേരളത്തില്‍ തുറന്ന ജീപ്പില്‍ പ്രചരണം നടത്തിയിരുന്നു. തലശേരി ബര്‍ണന്‍ കോളജില്‍ ഉള്‍പ്പെടെ വലിയ രീതിയിലുള്ള പ്രചരണ പരിപാടികളാണ് നടത്തിയത്.
https://www.facebook.com/Malayalivartha
























