തനിക്കുണ്ടായ തീരാ വേദനയും തന്റെ കരിയറിലെ വലിയ നഷ്ടത്തെക്കുറിച്ചും തുറന്ന് പറഞ്ഞ് പൃഥ്വി

മലയാള സിനിമയുടെ ആക്ഷന്‍ ഹീറോ നായകനാണ് പൃഥ്വിരാജ്. താരകുടുംബത്തില്‍ നിന്ന് തന്നെയാണ് പൃഥ്വിയും സിനിമയിലേക്കെത്തിയത്. നടന്‍, നിര്‍മാതാവ്, സംവിധായകന്‍, ഗായകന്‍ എന്നിങ്ങനെ പല മേഖലയിലും പൃഥ്വി കഴിവ് തെളിയിച്ചിരിക്കുകയാണ്.
മലയാള സിനിമയ്ക്ക് പുറമെ അന്യഭാഷ ചിത്രങ്ങളിലും പിന്നീട് ബോളിവുഡിലും അഭിനയിച്ച പൃഥി ജീവിതത്തില്‍ തീരാ വേദനയും തന്റെ കരിയറിലെ വലിയ നഷ്ടത്തെക്കുറിച്ചും പറയുന്നതിങ്ങനെ.
1980 കാലഘട്ടത്തില്‍ തിളങ്ങി നിന്ന നടന്‍ സുകുമാരന്റെയും മല്ലിക സുകുമാരന്റെയും മകനായ പൃഥ്വിരാജ് തന്റെ 19ാമത്തെ വയസിലാണ് സിനിമയില്‍ നായകനായി അഭിനയിക്കുന്നത്. താന്‍ ഇന്ന് ഈ നിലയില്‍ എത്തിയതിന് കാരണം തന്റെ അച്ഛനാണെന്നും എന്നാല്‍ അത് കാണാന്‍ അച്ഛന് സാധിച്ചില്ല എന്നതാണ് തന്റെ കരിയറിലെ ഏറ്റവും വലിയ നഷ്ടമെന്നും ജീവിതത്തിലെ വലിയ വേദന അതാണെന്നുമാണ് പൃഥ്വി പറയുന്നത്.

എല്ലാവര്‍ക്കും ജീവിതത്തില്‍ സ്വാധീനിച്ച വ്യക്തി ആരാണെന്നാണ് ചോദിച്ചാല്‍ പറയുക അച്ഛനാണെന്നായിരിക്കും. പൃഥ്വിയും അത് തന്നെയാണ് ജീവിതത്തില്‍ ഏറ്റവുമതികം സ്വാധീനിച്ച വ്യക്തി തന്റെ അച്ഛനാണെന്ന്. സിനിമയിലെത്തി മുന്‍നിര നായകന്മാരുടെ പട്ടികയില്‍ ഉയര്‍ന്ന് നില്‍ക്കുകയാണ് പൃഥ്വി. അതിനിടെ ബോളിവുഡിലും അഭിനയിച്ചിരുന്നു. അടുത്തതായി സംവിധാനത്തിലേക്ക് ചുവട് വെക്കാനൊരുങ്ങുകയാണ് പൃഥ്വി.
https://www.facebook.com/Malayalivartha
























