ഭര്‍ത്താവ് മരിച്ച സ്ത്രീ ഉടനെ മുകേഷ് എം.എല്‍.എ വിളിച്ചതെന്തിന്...?

എന്ത് തെരക്കുകളുണ്ടായാലും മിക്കവാറും ആഴ്ചയില്‍ നാല് ദിവസം മുകേഷ് എം.എല്‍.എ മണ്ഡലത്തിലുണ്ടാകും. ആളുകളുടെ കാര്യങ്ങളിലും മറ്റും കൃത്യമായി ഇടപെടും. കന്നുകാലി കശാപ്പ് നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രത്യേക നിയമസഭാ സമ്മേളനം കഴിഞ്ഞ് മുകേഷ് കൊല്ലത്തേക്ക് പോവുകയായിരുന്നു. അവിടെ ചിത്രീകരണം നടക്കുന്ന ഒരു സിനിമയില്‍ അഭിനയിക്കുന്നുണ്ട്. ഇതിനിടെ ഒരു സ്ത്രീ വിളിച്ചു. തന്റെ ഭര്‍ത്താവ് മരിച്ചെന്നും അടിയന്തരമായി എം.എല്‍.എ എത്തണമെന്നുമായിരുന്നു ആവശ്യം. എം.എല്‍.എ ആയതുകൊണ്ട് വരാനൊക്കില്ലെന്ന് പറയാനും വയ്യ. യാത്രക്കിടെ രണ്ട് മൂന്ന് തവണ ആ സ്ത്രീ വിളിച്ചു. വൈകുന്നേരമാണ് ശവസംസ്‌കാരം വരണമെന്ന് ആവശ്യപ്പെട്ടു.
ഷൂട്ടിംഗിന് എത്താമെന്ന് സംവിധായകന് മുകേഷ് വാക്കും കൊടുത്തിരുന്നു. അതിനാല്‍ ഷൂട്ടിംഗിന് പോയിട്ട്. അടുത്ത ദിവസം മരണ വീട്ടില്‍ പോകാമെന്ന് തീരുമാനിച്ചു. ഇതിനിടെ മരിച്ചയാളുടെ കാര്യങ്ങള്‍ തിരക്കി. ഒരു അസുഖവും ഇല്ലാതിരുന്നെന്നും പെട്ടെന്നായിരുന്നു മരണമെന്നും അറിയാന്‍ കഴിഞ്ഞു. ആ സ്ത്രീ വീണ്ടും വിളിച്ചപ്പോള്‍ മുകേഷ് ആശ്വാസവാക്കുകള്‍ പറഞ്ഞു. പക്ഷെ, വീട്ടില്‍ വരണമെന്ന അവര്‍ നിര്‍ബന്ധിച്ചു. ഒടുവില്‍ അങ്ങോട്ട് പോകാന്‍ തീരുമാനിച്ചു. കൊല്ലം ടൗണില്‍ നിന്ന് മരണ വീട് ലക്ഷ്യമാക്കി കാറ് പാഞ്ഞു. അതിനിടെ പാര്‍ട്ടി പ്രവര്‍ത്തകരെയും എം.എല്‍.എ വിളിച്ചു.
മെയിന്‍ റോഡ് കഴിഞ്ഞ് ഊടുവഴിയിലൂടെ, വളഞ്ഞും തിരിഞ്ഞും കോളനിപ്രദേശത്ത് വണ്ടി നിര്‍ത്തി. മരണവീടിന് തൊട്ടടുത്തുള്ള ചെറിയ ജംഗ്ഷനില്‍ മരിച്ചയാളുടെ ഫോട്ടോയും പേരും വിവരങ്ങളും ഉള്ള വലിയ ഫ്ളക്സ് വച്ചിട്ടുണ്ട്. അത് എം.എല്‍.എ കണ്ടു. കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. ഫോട്ടോയും പേരും കണ്ട് മുകേഷ് ഞെട്ടി. നൂറുവയസുള്ളയാളാണ് മരിച്ചത്. ഭര്‍ത്താവ് മരിച്ചെന്ന് പറഞ്ഞ് ഒരു സ്ത്രീ വിളിക്കുമ്പോ പോകാതിരിക്കാന്‍ പറ്റില്ലല്ലോ. 100 വയസുവരെ ജീവിച്ചിരുന്നത് ഭാഗ്യം എന്ന് പറഞ്ഞ് ആ സ്ത്രീയെ ആശ്വസിപ്പിച്ച് മുകേഷ് യാത്ര പറഞ്ഞു. സിനിമാ നടന്‍ എം.എല്‍.എ ആയത് കൊണ്ടായിരിക്കും അവര്‍ തന്നെ വിളിച്ചതെന്ന് താരം പറഞ്ഞു.
https://www.facebook.com/Malayalivartha
























