ദുല്‍ഖര്‍ സല്‍മാന്‍, ആസിഫ് അലി, നിവിന്‍ പോളിക്ക് പിന്നാലെ അച്ഛനാകാന്‍ ഒരുങ്ങി ഫഹദ് ഫാസില്‍

മലയാള സിനിമയില്‍ ഇത് അടുത്ത തലമുറയുടെ തുടക്കമാണെന്ന് തോന്നുന്നു.. ദുല്‍ഖര്‍ സല്‍മാന്‍, ആസിഫ് അലി, നിവിന്‍ പോളി തുടങ്ങിയവര്‍ക്കൊക്കെ പെണ്‍കുഞ്ഞ് ജനിച്ച സന്തോഷം ആരാധകര്‍ ആഘോഷച്ചു കഴിഞ്ഞു. എങ്കില്‍ ഫഹദ് ഫാസില്‍ - നസ്റിയ ആരാധകരും തയ്യാറായിക്കൊള്ളൂ. നസ്റിയ നസീം ഗര്‍ഭിണിയണെന്ന് വാര്‍ത്തകള്‍. ഒരു ഓണ്‍ലൈന്‍ മാധ്യമമാണ് ചില തെളിവുകളോടെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ചില തെളിവുകളോടെയാണ് നസ്റിയ ഗര്‍ഭിണിയാണെന്ന് ഓണ്‍ലൈന്‍ മാധ്യമം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസം നസ്റിയയും ഫഹദും ആശുപത്രിയിലെത്തി ചെക്കപ്പ് നടത്തിയതായിട്ടാണ് വാര്‍ത്തകള്‍. കഴിഞ്ഞ ആഴ്ച നസ്റിയയുടെയും ഫഹദിന്റെയും കുടുംബാംഗങ്ങള്‍ എല്ലാവരും ഒന്നിച്ച് താരദമ്പതികളെ സന്ദര്‍ശിക്കാന്‍ ഫ്‌ളാറ്റിലെത്തിയിരുന്നു. വിവരമറിഞ്ഞ് ഇരുവരെയും കണ്ട് നേരിട്ട് അഭിനന്ദനം അറിയിക്കാന്‍ എത്തിയതാണത്രെ.

ഇത് കൂടാതെ നേരത്തെ നിശ്ചയിച്ചിരുന്ന ചില പൊതു പരിപാടികളില്‍ നിന്ന് കഴിഞ്ഞ ആഴ്ച ഫഹദ് പിന്മാറി. അടുത്ത മാസം കരാറൊപ്പിടാന്‍ ഇരുന്ന രണ്ട് ചിത്രങ്ങളില്‍ നിന്നും നടന്‍ പിന്മാറിയതും ഇത് സംബന്ധിച്ചാണെന്നാണ് വാര്‍ത്തകള്‍. ഇപ്പോഴാണ് മുമ്പൊരു അഭിമുഖത്തില്‍ നസ്റിയ പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയാകുന്നത്. തനിക്കൊരു മകന്‍ വേണമെന്നും, മകന്‍ ഫഹദിനെ പോലെ ഇരിക്കണം എന്നുമാണ് അന്ന് നസ്റിയ പറഞ്ഞത്.
എന്തായാലും ഫഹദ് ഫാസിലോ നസ്റിയ നസീമോ വാര്‍ത്തകളോട് പ്രതികരിച്ചിട്ടില്ല. വിവാഹം കഴിഞ്ഞ് സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണെങ്കിലും തന്റെ സന്തോഷങ്ങളെല്ലാം നസ്റിയ ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. ഇക്കാര്യത്തിലും നസ്റിയയുടെ പ്രതികരണത്തിനായി കാത്തിരിയ്ക്കുകയാണ് ആരാധകര്‍.

സിനിമയിലേക്ക് തിരിച്ചുവരില്ലേ എന്നാണ് ഇപ്പോള്‍ ആരാധകരുടെ ആശങ്ക. നല്ല തിരക്കഥ കിട്ടിയാല്‍ നസ്റിയ തിരിച്ചുവരും എന്ന് ഏറ്റവുമൊടുവില്‍ ഗ്രഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കൂടെ ഫഹദ് ഫാസില്‍ പറഞ്ഞിരുന്നു. മലയാള സിനിമാലോകം ഏറെ ആഘോഷമാക്കിയ വിവാഹമാണ് ഫഹദ് ഫാസിലിന്റെയും നസ്റിയ നസീമിന്റെയും. 2014 ലായിരുന്നു ആ ആര്‍ഭാട വിവാഹം. വീട്ടുകാര്‍ ആലോചിച്ച് നടത്തിയ വിവാഹമാണെന്ന് ആദ്യം പറഞ്ഞെങ്കിലും, തങ്ങള്‍ പ്രണയത്തിലായിരുന്നു എന്ന് ഫഹദ് പിന്നീട് സമ്മതിച്ചു.

https://www.facebook.com/Malayalivartha
























