തരംഗമായ ആ തേപ്പ് പാട്ട്; വീഡിയൊ കാണാം

ന്യൂജനറേഷന്‍ ഭാഷ ശൈലിയുടെ സംഭാവനയാണ് തേപ്പ് എന്ന വാക്ക്. പറ്റിച്ചു കടന്നുകളയുന്നതിനെ തേപ്പ് എന്ന വാക്കുകൊണ്ടാണ് വിശേഷിപ്പിക്കുന്നത്. ആ വാക്കു കൊണ്ട് ഒരു ചലച്ചിത്ര ഗാനംവന്നിരിക്കുകയാണ്. ഫഹദ് ഫാസില്‍ പാടിയഭിനയിച്ച പാട്ട് രസകരമാണ്. ഇന്നലെ യുട്യൂബില്‍ എത്തിയ ഈ ഗാനം ഇതിനോടകം തന്നെ വൈറലായിമാറി. റോള്‍ മോഡല്‍സ് എന്ന ചിത്രത്തിലേതാണു പാട്ട്. ട്രോളന്‍മാരും പാട്ടിനെ ഏറ്റെടുത്തു. പാട്ടിനെ മുന്‍നിര്‍ത്തി ട്രോളുകളും വന്നുതുടങ്ങി.
തേച്ചില്ലേ പെണ്ണെ...തേച്ചില്ലേ പെണ്ണേ തേപ്പുപെട്ടി പോലെ വന്നിട്ടെന്നേ. എന്ന് തുടങ്ങുന്ന ഗാനമാണ് ഇതിനോടകം ശ്രദ്ധ ആകര്‍ഷിച്ചത്.
നമിത പ്രമോദും ഫഹദ് ഫാസിലും വിനയ് ഫോര്‍ട്ടും വിനായകനും ഷറഫുദീനുമാണ് പാട്ടിന്റെ രംഗത്തിലുള്ള പ്രധാന താരങ്ങള്‍. വലിയൊരു സംഘത്തിനൊപ്പം തനി നാടന്‍ ശൈലിയിലുള്ള വരികളെ സ്‌റ്റൈലന്‍ രീതിയില്‍ പാടിയഭിനയിക്കുന്നതു കാണാനും കേള്‍ക്കാനും ഒരുപോലെ രസമുണര്‍ത്തുന്നതാണ്. ഫഹദിന്റെയും സഹ താങ്ങളുടെയും മുഖഭാവവും വരികളിലെ കുസൃതിയുമാണ് പാട്ടിലെ പ്രധാന ആകര്‍ഷണം. ബി.കെ.ഹരിനാരായണന്റേതാണു വരികള്‍. സംഗീതം ഗോപി സുന്ദറും. ഗോപി സുന്ദറിനൊപ്പം നിരഞ്ജ് സുരേഷും ചേര്‍ന്നാണീ പാട്ട് പാടിയത്.
https://www.facebook.com/Malayalivartha
























