ഗര്‍ഭിണിയോ? ചോദ്യത്തിന് നസ്രിയയുടെ പ്രതികരണം കാണാം...

നിവിന്‍ പോളി, ആസിഫ് അലി, ദുല്‍ക്കര്‍ സല്‍മാന്‍ എന്നിവര്‍ക്ക് പിന്നാലെ ഫഹദ് ഫാസിലും അച്ഛനാകുന്നുവെന്ന് വാര്‍ത്ത വന്നിരുന്നു. ഫഹദും നസ്രിയയും കഴിഞ്ഞ ദിവസം ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയിരുന്നുവെന്നും ഇരുവരോടും അടുത്തവൃത്തങ്ങള്‍തന്നെ ഇക്കാര്യം സ്ഥിരീകരിച്ചെന്നുമായിരുന്നു വാര്‍ത്തയില്‍ പറഞ്ഞിരുന്നത്.
കഴിഞ്ഞ ആഴ്ച ദമ്പതികളെ സന്ദര്‍ശിക്കാന്‍ കുടുംബാംഗങ്ങള്‍ ഫ്‌ലാറ്റിലെത്തിയതും സംശയംകൂട്ടി. മാത്രമല്ല കഴിഞ്ഞ ദിവസങ്ങളില്‍ പൊതുപരിപാടികളില്‍ നിന്നും ഫഹദ് മാറിയിരുന്നു. വാര്‍ത്ത പുറത്തുവന്നതോടെ ഫഹദിനെയും നസ്രിയയെയും ആരാധകര്‍ ആശംസകള്‍കൊണ്ടുമൂടി.
നസ്രിയയുടെ ഫെയ്‌സ്ബുക്ക് പേജിലും പിറക്കാന്‍ പോകുന്ന കുഞ്ഞിനെക്കുറിച്ചായിരുന്നു ആരാധകരുടെ സംസാരം. അവസാനം വാര്‍ത്ത തെറ്റാണെന്ന് പറയാന്‍ നസ്രിയ തന്നെ രംഗത്തെത്തി. നസ്രിയ ഗര്‍ഭിണിയാണെന്ന് ഒരു ഓണ്‍ലൈന്‍ മാധ്യമം കൊടുത്ത വാര്‍ത്തയില്‍ നസ്രിയ തന്നെ മറുപടിയുമായി രംഗത്തെത്തി. കൂടാതെ സ്വന്തം ഫെയ്‌സ്ബുക്ക് പേജില്‍ എല്ലാ ഊഹാപോഹങ്ങള്‍ക്കും നസ്രിയ ഒരു ക്യൂട്ട് മറുപടി നല്‍കിയിട്ടുണ്ട്. വീഡിയോ
https://www.facebook.com/Malayalivartha
























