നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഇനിയയ്ക്കും ചിലത് പറയാനുണ്ട്!!

കൊച്ചിയില്‍ നടിയെ ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം പല നായികമാരും ഒന്ന് ഞെട്ടിയിട്ടുണ്ട്. ഒരു നടിയുടെ അവസ്ഥ ഇതാണെങ്കില്‍ സാധാരണ ഒരു പെണ്‍കുട്ടിയുടെ ഗതി എന്തായിരിയ്ക്കും എന്നായിരുന്നു അപ്പോള്‍ (ഇപ്പോഴും) പലരുടെയും ആശങ്ക. തീര്‍ത്തും ഭീകരമായ സാഹചര്യമാണ് ഇതെന്ന് നടി ഇനിയ പറയുന്നു.
തീര്‍ച്ചയായും പേടിപ്പെടുത്തുന്ന അനുഭവമാണ് ഇത് എന്ന് മംഗളത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇനിയ പറഞ്ഞു. ഞാന്‍ ഒറ്റയ്ക്ക് ഒരിടത്തും പോകുന്ന ആളല്ല. ഒറ്റയ്ക്ക് യാത്ര ചെയ്യാതിരിയ്ക്കുന്നതാണ് നല്ലത്. എല്ലാവരും നല്ലത് മാത്രം ആഗ്രഹിക്കുന്നവരാല്ല. പിന്നെ വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ.. ഞാന്‍ സുരക്ഷിതയാണ്, എനിക്കൊന്നും സംഭവിക്കില്ല എന്ന് ആത്മവിശ്വാസമൊന്നും ഇപ്പോഴില്ല.
കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ നിലപാടിനെയും ഇനിയ പ്രശംസിച്ചു. അവര്‍ അത് മൂടിവയ്ക്കാതെ പുറത്ത് പറയുകയും സ്വാഭാവിക ജീവിതത്തിലേക്ക് തിരിച്ചുവരികയും ചെയ്തതില്‍ ഒരുപാട് സന്തോഷമുണ്ട്. എനിക്ക് ഇതുവരെ അത്തരം ഒരു അനുഭവം ഉണ്ടായിട്ടില്ല എന്നും ഇനിയ വ്യക്തമാക്കി.
പിന്നെ ഇതിന്റെ മറ്റൊരു വശം പറഞ്ഞാല്‍, എന്റെ മുറിയിലേക്ക് ഒരാള്‍ കടന്ന് വരണമെങ്കില്‍ ഞാന്‍ മുറിയുടെ വാതില്‍ തുറന്ന് കൊടുക്കണമല്ലോ. ഞാന്‍ കൂടെ അനുവദിക്കാതെ എന്റെ സ്വകാര്യതയിലേക്ക് ആരും വരില്ല. തന്റേടത്തോടെ, ദൃഢമായി, ആത്മവിശ്വാസത്തോടെ നിന്നാല്‍ ആരും എന്നെ ഓവര്‍ടേക്ക് ചെയ്യില്ല. എല്ലാത്തിനും അനുവദിച്ച ശേഷം എന്നെ അത് ചെയ്തു ഇത് ചെയ്തു എന്ന് പറഞ്ഞിട്ട് കാര്യവുമില്ല.
https://www.facebook.com/Malayalivartha
























