അമ്മ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ ഉമ നായര്‍ ഇത്രയും സുന്ദരിയായിരുന്നോ?

മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട നടിയാണ് ഉമ നായര്‍. മകളുടെ അഭിനയ മോഹം മനസിലാക്കി സ്വന്തം പിതാവ് നിര്‍മ്മിച്ച ഷോര്‍ട്ട് ഫിലിമുകളിലുടെയായിരുന്നു ഉമ അഭിനയിച്ച് തുടങ്ങിയത്. പിന്നീട് ദൂരദര്‍ശനിലെ ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ചാണ് നടി ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. തമിഴിലടക്കം പല സിനിമകളിലും അഭിനയിച്ച നടി ദൂരദര്‍ശനിലെ സീരിയലുകളില്‍ ബാലതാരമായി അഭിനയിച്ചാണ് വളര്‍ന്നത്. ശേഷം മെഗാ സീരിയലുകളിലുടെ സജീവമാവുകയായിരുന്നു.
പല സീരിയലുകളിലും അമ്മയുടെയും ചേച്ചിയുടെയുമൊക്കെ വേഷമാണ് ഉമ ചെയ്തിരുന്നത്. ഇവയെല്ലാം പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവയായിരുന്നു. ഉമ നായര്‍ അമ്പതിലധികം സീരിയലുകളിലാണ് അഭിനയിച്ചിരിക്കുന്നത്. ഇടക്കാലത്ത് അഭിനയത്തില്‍ നിന്നും മാറി നിന്നിരുന്നെങ്കിലും വീണ്ടും സജീവമാവുകയായിരുന്നു.

മൗനം, മകള്‍, ബാലഗണപതി, കല്യാണ സൗഗന്ധികം, കാണാകണ്‍മണി, കൃഷ്ണ തുളസി എന്നിങ്ങനെ മികച്ച പല സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങളില്‍ തന്നെയായിരുന്നു ഉമ അഭിനയിച്ചിരുന്നത്.

സീരിയലുകളില്‍ മാത്രമല്ല സിനിമയിലും ഉമ അഭിനയിച്ചിരുന്നു. ജെയിംസ് ആന്‍ഡ് ആലീസ്, ഹരിഹരന്‍ പിള്ള ഹാപ്പിയാണ്, ഡിസംബര്‍, എന്നീ മലയാള സിനിമകളിലും നൈനിനത്താലെ സുഖം താനെടി എന്ന തമിഴ് ചിത്രത്തിലും നടി അഭിനയിച്ചിരുന്നു.
https://www.facebook.com/Malayalivartha























